loader image
മാസം 50,000 രൂപയ്ക്ക് മുകളിൽ വാടക നൽകുന്നവരാണോ? എങ്കിൽ ഈ നികുതി നിയമങ്ങൾ അറിഞ്ഞിരിക്കണം

മാസം 50,000 രൂപയ്ക്ക് മുകളിൽ വാടക നൽകുന്നവരാണോ? എങ്കിൽ ഈ നികുതി നിയമങ്ങൾ അറിഞ്ഞിരിക്കണം

ദായനികുതി നിയമത്തിലെ സെക്ഷൻ 194-IB പ്രകാരം, പ്രതിമാസം 50,000 രൂപയിൽ കൂടുതൽ വാടക നൽകുന്ന വ്യക്തികളും ഹിന്ദു അവിഭക്ത കുടുംബങ്ങളും നിർബന്ധമായും ഉറവിടത്തിൽ നിന്നുള്ള നികുതി കുറയ്‌ക്കേണ്ടതുണ്ട്. സാമ്പത്തിക വർഷത്തിൽ ഒരു മാസം മാത്രമാണ് വാടക ഈ പരിധി കടന്നതെങ്കിലും നിയമം ബാധകമാകും. വാടക വരുമാനം കൃത്യമായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാനും സുതാര്യത കൊണ്ടുവരാനുമാണ് 2017-ൽ സർക്കാർ ഈ വ്യവസ്ഥ ഏർപ്പെടുത്തിയത്. 2024 ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വന്ന പുതിയ ഭേദഗതി അനുസരിച്ച് ഈ ടിഡിഎസ് നിരക്ക് 2 ശതമാനമായി കുറച്ചിട്ടുണ്ട്.

സാമ്പത്തിക വർഷത്തിലെ അവസാന മാസമായ മാർച്ചിലോ, അല്ലെങ്കിൽ അതിനിടയിൽ വീട് ഒഴിയുകയാണെങ്കിൽ ആ അവസാന മാസത്തിലോ ആണ് ടിഡിഎസ് തുക കുറയ്ക്കേണ്ടത്. ഇത്തരത്തിൽ കുറയ്ക്കുന്ന തുക 30 ദിവസത്തിനുള്ളിൽ സർക്കാരിലേക്ക് നിക്ഷേപിക്കണം. ഉദാഹരണത്തിന്, 2026 മാർച്ചിൽ കുറയ്ക്കുന്ന നികുതി 2026 ഏപ്രിൽ 30-നകം അടച്ചിരിക്കണം. വാടകക്കാർക്ക് ആദായനികുതി ഇ-ഫയലിംഗ് പോർട്ടലിൽ ‘ഫോം 26QC’ വഴി ലളിതമായി ഈ തുക നിക്ഷേപിക്കാവുന്നതാണ്. ഇതിനായി പ്രത്യേകം ടാൻ രജിസ്ട്രേഷൻ എടുക്കേണ്ട ആവശ്യമില്ല എന്നത് സാധാരണക്കാരായ നികുതിദായകർക്ക് വലിയ ആശ്വാസമാണ്.

See also  ഇറാൻ-ഇസ്രയേൽ സംഘർഷം; മോദിയുടെ ഒരു ഫോൺ കോൾ പരിഹാരമാകുമെന്ന് യുഎഇ അംബാസഡർ

Also Read: ഓഹരി വിപണിയിൽ കനത്ത തകർച്ച! സെൻസെക്‌സ് 2494 പോയിന്റ് ഇടിഞ്ഞു

നികുതി അടച്ച ശേഷം വാടകക്കാർ ഇതിന്റെ തെളിവായി വീട്ടുടമസ്ഥന് ‘ഫോം 16C’ നൽകേണ്ടതുണ്ട്. ഉടമസ്ഥൻ പാൻ കാർഡ് നൽകാത്ത സാഹചര്യമാണെങ്കിൽ ടിഡിഎസ് നിരക്ക് 20 ശതമാനം വരെ ഉയർന്നേക്കാം. എന്നാൽ ഇത്തരത്തിൽ കുറയ്ക്കുന്ന തുക ഒരു കാരണവശാലും അവസാന മാസത്തെ വാടകയേക്കാൾ കൂടുതൽ ആകാൻ പാടില്ലെന്നും നിയമം നിഷ്കർഷിക്കുന്നുണ്ട്. ഉയർന്ന വാടക നൽകുന്നവർക്ക് നിയമപരമായ നൂലാമാലകൾ ഇല്ലാതെ തന്നെ ഇടപാടുകൾ റിപ്പോർട്ട് ചെയ്യാൻ സഹായിക്കുന്ന രീതിയിലാണ് ഈ സംവിധാനം ക്രമീകരിച്ചിരിക്കുന്നത്.

ടിഡിഎസ് കുറയ്ക്കുന്നതിലോ സർക്കാരിലേക്ക് നിക്ഷേപിക്കുന്നതിലോ വീഴ്ച വരുത്തിയാൽ കനത്ത പിഴ നൽകേണ്ടി വരും. നികുതി കുറയ്ക്കാതിരുന്നാൽ പ്രതിമാസം 1 ശതമാനവും, പണമടയ്ക്കാൻ വൈകിയാൽ 1.5 ശതമാനവും പലിശ ഈടാക്കും. കൂടാതെ ടിഡിഎസ് റിട്ടേണുകൾ സമർപ്പിക്കാൻ വൈകുന്ന ഓരോ ദിവസത്തിനും 200 രൂപ വീതം ഫീസും ഒരു ലക്ഷം രൂപ വരെ പിഴയും ചുമത്താൻ നിയമം വ്യവസ്ഥ ചെയ്യുന്നു. അതിനാൽ കൃത്യസമയത്ത് നികുതി നിയമങ്ങൾ പാലിച്ച് പിഴ നടപടികളിൽ നിന്ന് ഒഴിവാകാൻ വാടകക്കാർ ശ്രദ്ധിക്കേണ്ടതുണ്ട്.

See also  ജെഎസ്ഡബ്ല്യുവിന്റെ കരുത്തിൽ ജെയ്‌കൂ J5; ഇന്ത്യൻ നിരത്തുകൾ കീഴടക്കാൻ പുതിയ എസ്‌യുവി എത്തുന്നു!

The post മാസം 50,000 രൂപയ്ക്ക് മുകളിൽ വാടക നൽകുന്നവരാണോ? എങ്കിൽ ഈ നികുതി നിയമങ്ങൾ അറിഞ്ഞിരിക്കണം appeared first on Express Kerala.

Spread the love

New Report

Close