കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയ്ക്ക് രൂപമായി; 60 മണ്ഡലങ്ങളിൽ ധാരണ, പാലക്കാട് രമേഷ് പിഷാരടി

കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയ്ക്ക് രൂപമായി; 60 മണ്ഡലങ്ങളിൽ ധാരണ, പാലക്കാട് രമേഷ് പിഷാരടി

രാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയ്ക്ക് ഏകദേശ രൂപമായി. 60 സീറ്റുകളിൽ സ്ഥാനാർത്ഥികളെ സംബന്ധിച്ച് പ്രാഥമിക ധാരണയായിട്ടുണ്ട്. കെ.പി.സി.സി തയ്യാറാക്കിയ പട്ടിക എ.ഐ.സി.സിക്ക് കൈമാറി. ഇത് സംബന്ധിച്ച അന്തിമ ചർച്ചകൾ നാളെ ഡൽഹിയിൽ നടക്കും.

പാലക്കാട് മണ്ഡലത്തിൽ നടൻ രമേഷ് പിഷാരടിയെ മത്സരിപ്പിക്കാനാണ് നീക്കം. വട്ടിയൂർക്കാവിൽ കെ. മുരളീധരനും തൃത്താലയിൽ വി.ടി. ബൽറാമും സ്ഥാനാർത്ഥിത്വം ഉറപ്പിച്ചു. അടൂരിൽ രമ്യ ഹരിദാസും നാദാപുരത്ത് കെ.എം. അഭിജിത്തും കുന്നത്തുനാട്ടിൽ വി.പി. സജീന്ദ്രനും മത്സരിക്കും. പൊന്നാനിയിൽ നൗഷാദ് അലി, കൊട്ടാരക്കര ആയിഷാപോറ്റി, തൃശ്ശൂര്‍ ടിവി ചന്ദ്രമോഹന്‍, കൊടുങ്ങല്ലൂര്‍ ഒ.ജെ ജിനീഷ് കുമാര്‍, മണലൂര്‍ ടി എന്‍ പ്രതാപന്‍, കോങ്ങാട് കെ.എ തുളസി, തിരുവമ്പാടി വിഎസ് ജോയ്, കോഴിക്കോട് നോര്‍ത്ത് കെ ജയന്ത്, എലത്തൂര്‍ വിദ്യ ബാലകൃഷ്ണന്‍, കൊയിലാണ്ടി കെ പ്രവീണ്‍കുമാര്‍, ഉദുമ- കെ നീലകണ്ഠന്‍, എന്നിവരെയാണ് പരിഗണിക്കുന്നത്.

Also Read: സ്ഥാനാർത്ഥി നിർണ്ണയം അവസാനഘട്ടത്തിലേക്ക്; ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന്

വയനാട് ജില്ലയിൽ വലിയ മാറ്റങ്ങൾക്ക് സാധ്യതയില്ല. കൽപ്പറ്റയിൽ ടി. സിദ്ദിഖും സുൽത്താൻ ബത്തേരിയിൽ ഐ.സി. ബാലകൃഷ്ണനും ജനവിധി തേടും. കോൺഗ്രസ് എം.പിമാരെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കേണ്ടതില്ലെന്നാണ് തീരുമാനം. എം.പിമാർ നിയമസഭയിലേക്ക് മത്സരിച്ചാൽ ലോക്സഭാ മണ്ഡലങ്ങളിൽ തിരിച്ചടിയുണ്ടാകുമെന്ന സർവ്വേ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം.

The post കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയ്ക്ക് രൂപമായി; 60 മണ്ഡലങ്ങളിൽ ധാരണ, പാലക്കാട് രമേഷ് പിഷാരടി appeared first on Express Kerala.

Spread the love
See also  അറിയാത്ത കാര്യങ്ങൾ പ്രചരിക്കുന്നു, ഒരു പ്രതിപക്ഷ പാർട്ടിയുമായും ചർച്ച നടത്തിയിട്ടിയില്ല; ജി സുധാകരൻ

New Report

Close