കേന്ദ്ര പൊതുമേഖല സ്ഥാപനത്തില്‍ 667 ഒഴിവുകള്‍; 47,000 തുടക്ക ശമ്പളം; പ്ലസ് ടു മുതല്‍ യോഗ്യത; അപേക്ഷ ഏപ്രില്‍ 6 വരെ

കേന്ദ്ര പൊതുമേഖല സ്ഥാപനത്തില്‍ 667 ഒഴിവുകള്‍; 47,000 തുടക്ക ശമ്പളം; പ്ലസ് ടു മുതല്‍ യോഗ്യത; അപേക്ഷ ഏപ്രില്‍ 6 വരെ

കേന്ദ്ര പൊതുമേഖല സ്ഥാപനമായ മഹാനദി കോള്‍ഫീല്‍ഡ് ലിമിറ്റഡില്‍ ജോലി നേടാന്‍ അവസരം. ജൂനിയര്‍ ഓവര്‍മാന്‍, മൈനിങ് സിര്‍ദര്‍, സര്‍വേയര്‍ ഒഴിവുകളിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ്.

ആകെ 667 ഒഴിവുകളാണുള്ളത്. താല്‍പര്യമുള്ളവര്‍ ഏപ്രില്‍ 6ന് മുന്‍പായി അപേക്ഷിക്കണം.

തസ്തികയും ഒഴിവുകളും

മഹാനദി കോള്‍ഫീല്‍ഡില്‍ ജൂനിയര്‍ ഓവര്‍മാന്‍ ടി& എസ്, മൈനിങ് സിര്‍ദര്‍ ടി& എസ്, സര്‍വേയര്‍ ടിആന്റ്‌എസ് റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 667.

ജൂനിയര്‍ ഓവര്‍മാന്‍ ടി& എസ്192
മൈനിങ് സിര്‍ദര്‍ ടി& എസ്448
സര്‍വേയര്‍ ടിആന്റ്‌എസ്24

യോഗ്യത

ജൂനിയര്‍ ഓവര്‍മാന്‍

മൈനിങ് എഞ്ചിനിയറിങ് 3 വര്‍ഷ ഡിപ്ലോമ. അല്ലെങ്കില്‍ മൈനിങ് എഞ്ചിനീയറിങ് ബിരുദം, അല്ലെങ്കില്‍ തത്തുല്യ യോഗ്യത.

അംഗീകൃത ഓവര്‍മാന്‍ കോംപീറ്റന്‍സി സര്‍ട്ടിഫിക്കറ്റ്. ഫസ്റ്റ് എയ്ഡ് സര്‍ട്ടിഫിക്കറ്റ്, ഗ്യാസ് ടെസ്റ്റിങ് സര്‍ട്ടിഫിക്കറ്റ്.

മൈനിങ് സിര്‍ദര്‍

പ്ലസ് ടു യോഗ്യത നേടണം. അല്ലെങ്കില്‍ തത്തുല്യ യോഗ്യത വേണം.

OR മൈനിങ് എഞ്ചിനിയറിങ് 3 വര്‍ഷ ഡിപ്ലോമ. അല്ലെങ്കില്‍ മൈനിങ് എഞ്ചിനീയറിങ് ബിരുദം, അല്ലെങ്കില്‍ തത്തുല്യ യോഗ്യത.

സര്‍വേയര്‍

പ്ലസ് ടു യോഗ്യത നേടണം. അല്ലെങ്കില്‍ തത്തുല്യ യോഗ്യത വേണം.

ഇതിന് പുറമെ ട്രാന്‍സ്ലേറ്റര്‍, ടെക്‌നീഷ്യന്‍ ഒഴിവുകളിലേക്കും റിക്രൂട്ട്‌മെന്റ് നടക്കുന്നുണ്ട്.

പ്രായപരിധി

18 വയസിനും 30 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. എസ്.സി, എസ്.ടി, ഒബിസി മറ്റ് സംവരണ വിഭാഗക്കാര്‍ക്കും നിയമാനുസൃത വയസിളവ് ലഭിക്കും.

അപേക്ഷിക്കേണ്ട വിധം

താല്‍പര്യമുള്ളവര്‍ മഹാനദി കോള്‍ ഇന്ത്യ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം ഓവര്‍മാന്‍ റിക്രൂട്ട്‌മെന്റ് തിരഞ്ഞെടുക്കുക. വിശദമായി വായിച്ച്‌ സംശയങ്ങള്‍ തീര്‍ക്കുക. അപേക്ഷ പോര്‍ട്ടല്‍ മാര്‍ച്ച്‌ 16 മുതല്‍ ലഭ്യമാകുമെന്നാണ് നോട്ടിഫിക്കേഷനില്‍ കാണിച്ചിട്ടുള്ളത്.

അപേക്ഷ നല്‍കുന്നതിനായി ഓണ്‍ലൈന്‍ അപേക്ഷ പോര്‍ട്ടലില്‍ ആവശ്യമായ വിവരങ്ങള്‍ നല്‍കുക. വിശദമായ വിജ്ഞാപനം ചുവടെ നല്‍കുന്നു. അത് വായിച്ച്‌ സംശയങ്ങള്‍ തീര്‍ക്കുക.

See also  രണ്ടാംദിനവും താഴേക്കിറങ്ങി സ്വര്‍ണവില

അപേക്ഷ: https://www.mahanadicoal.in/OurPeople/ourpeople.php

ശമ്പളം

ജൂനിയര്‍ ഓവര്‍മാന്‍ ടി& എസ്തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 47330 പ്രതിമാസം രൂപ ശമ്പളം ലഭിക്കും.
മൈനിങ് സിര്‍ദര്‍ ടി& എസ്തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 47330 പ്രതിമാസം രൂപ ശമ്പളം ലഭിക്കും.
സര്‍വേയര്‍ ടിആന്റ്‌എസ്തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 51103 പ്രതിമാസം രൂപ ശമ്പളം ലഭിക്കും.
Spread the love

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top