PUDUKAD-NEWS-PUTHUKAD-NEWS

കുഴിക്കാട്ടുകോണത്ത് ലഹരിക്കെതിരെ ജനകീയ ക്യാമ്പയിൻ

ഇരിങ്ങാലക്കുട : നഗരസഭ വാർഡ് 8 നമ്പ്യാങ്കാവിൽ കുഴിക്കാട്ടുകോണം ഹോളി ഫാമിലി സ്കൂളുമായി സഹകരിച്ച് ലഹരിക്കെതിരെ ജനകീയ ക്യാമ്പയിൻ സംഘടിപ്പിച്ചു. 

വാർഡ് കൗൺസിലർ സി.സി. ഷിബിൻ അധ്യക്ഷത വഹിച്ചു. 

ഇരിങ്ങാലക്കുട എക്സൈസ് അസിസ്റ്റൻ്റ് ഓഫീസർ സി.കെ. ചന്ദ്രൻ ലഹരി വിരുദ്ധ ക്ലാസ്സ്‌ നയിച്ചു.

ലഹരി ഉപയോഗം വീടുകളിൽ നിന്നു തന്നെ കണ്ടെത്തി കുട്ടികളെ അതിൽ നിന്ന് പിന്തിരിപ്പിക്കാനുള്ള പരിഹാരമാർഗ്ഗങ്ങളും അദ്ദേഹം അവതരിപ്പിച്ചു.

ഈ പ്രദേശങ്ങളിൽ കുട്ടികളുടെ ലഹരി ഉപയോഗം വർധിച്ചു വരുന്നതായി കണ്ടെത്തിയ സാഹചര്യത്തിലാണ് ക്യാമ്പയിൻ സംഘടിപ്പിച്ചത്.  

വാർഡിൽ നിന്നും ലഹരി ഉപയോഗം ജനകീയ പങ്കാളിത്തത്തോടെ തന്നെ തുടച്ചു മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ ഇനിയും തുടരുമെന്ന് കൗൺസിലർ സി.സി. ഷിബിൻ പറഞ്ഞു.

കൂടാതെ കുട്ടികളുടെ നേതൃത്വത്തിൽ ലഹരിക്കെതിരെയുള്ള പോസ്റ്റർ നിർമ്മാണവും നടത്തി. ഈ പോസ്റ്ററുകളുമേന്തി വാർഡിൽ കുട്ടികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും നേതൃത്വത്തിൽ പ്രചരണവും നടത്തി. 

ഹോളി ഫാമിലി സ്കൂൾ പ്രധാന അധ്യാപിക സിസ്റ്റർ സെലിൻ മരിയ സ്വാഗതവും എം.പി.ടി.എ. പ്രസിഡൻ്റ് ജെനി നന്ദിയും പറഞ്ഞു.

ആശാ വർക്കർമാരായ ശാന്താമണി, ബിന്ദു ഉദയൻ, അംഗനവാടി അധ്യാപകരായ സ്നേഹപ്രഭ, സുഭദ്ര, വയോജന ക്ലബ്ബ്‌ ഭാരവാഹികളായ നാരായണൻകുട്ടി, പുഷ്പ മോഹനൻ, ക്ലബ്ബ്‌ പ്രതിനിധി രേഷ്മ നവീൻ എന്നിവർ നേതൃത്വം നൽകി.

See also  അവിണിശ്ശേരി ആനക്കല്ലിൽ യുവതിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സംശയം
Spread the love

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top