ഹോർമുസ് പിടിച്ചെടുക്കുമെന്ന് ട്രംപ്, ഒരിറ്റു എണ്ണ വിടില്ലെന്ന് ഇറാൻ; എണ്ണവില കുതിക്കുന്നു

ഹോർമുസ് പിടിച്ചെടുക്കുമെന്ന് ട്രംപ്, ഒരിറ്റു എണ്ണ വിടില്ലെന്ന് ഇറാൻ; എണ്ണവില കുതിക്കുന്നു

ശ്ചിമേഷ്യൻ സംഘർഷം രണ്ടാം വാരത്തിലേക്ക് കടക്കുമ്പോൾ ആഗോള എണ്ണവിതരണത്തിന്റെ സിരാകേന്ദ്രമായ ഹോർമുസ് കടലിടുക്ക് കേന്ദ്രീകരിച്ച് വൻ ശക്തികൾ തമ്മിലുള്ള വാക്പോര് മുറുകുന്നു. ലോകത്തെ ആകെ എണ്ണ വിതരണത്തിന്റെ 20 ശതമാനവും കടന്നുപോകുന്ന ഈ പാത തടസ്സപ്പെട്ടാൽ അത് ആഗോള പ്രതിസന്ധിക്ക് കാരണമാകും.

ഇസ്രയേലിനെയോ അമേരിക്കൻ ആസ്തികളെയോ ഇറാൻ ലക്ഷ്യമിട്ടാൽ ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം അമേരിക്ക ഏറ്റെടുക്കുമെന്ന് സിബിഎസ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ പ്രസിഡന്റ് ഡൊണൾഡ് ട്രംപ് പറഞ്ഞു. ഇറാന്റെ അന്ത്യമായിരിക്കും ഇത് എന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. എന്നാൽ അമേരിക്കയോ ഇസ്രയേലോ ആക്രമണം തുടർന്നാൽ മേഖലയിൽ നിന്ന് ഒരു ലിറ്റർ എണ്ണ പോലും പുറത്തേക്ക് കൊണ്ടുപോകാൻ അനുവദിക്കില്ലെന്ന് ഇറാന്റെ റെവല്യൂഷണറി ഗാർഡ് കോ കോറും (IRGC) തിരിച്ചടിച്ചു.

Also Read: ബഹിരാകാശത്തെ ചൈനീസ് കണ്ണുകൾ; തകർന്നടിഞ്ഞ് അമേരിക്കൻ പത്മവ്യൂഹം!

ലോകത്തിലെ ആകെ എണ്ണ വിതരണത്തിന്റെ 20 ശതമാനവും കടന്നുപോകുന്നത് ഈ ഇടുങ്ങിയ കടലിടുക്കിലൂടെയാണ്. വിതരണം തടസ്സപ്പെടുമെന്ന ഭീതിയിൽ ആഗോള വിപണിയിൽ എണ്ണവില ബാരലിന് 120 ഡോളറിലെത്തി. കഴിഞ്ഞ നാല് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. സംഘർഷം കടുത്തതോടെ നിലവിൽ ഈ പാതയിലൂടെയുള്ള ചരക്കുകപ്പൽ ഗതാഗതം ഏതാണ്ട് നിലച്ച മട്ടാണ്.

See also  ലോകത്തെ നാലിലൊന്ന് ഐഫോണുകളും ഇനി ‘മെയ്ഡ് ഇൻ ഇന്ത്യ’; ചൈനയെ പിന്തള്ളി ആപ്പിളിന്റെ വൻ കുതിപ്പ്!

The post ഹോർമുസ് പിടിച്ചെടുക്കുമെന്ന് ട്രംപ്, ഒരിറ്റു എണ്ണ വിടില്ലെന്ന് ഇറാൻ; എണ്ണവില കുതിക്കുന്നു appeared first on Express Kerala.

Spread the love

New Report

Close