കൊല്ലത്ത് മുകേഷിന് സീറ്റില്ല; എസ്. ജയമോഹനായി സി.പി.എം ചുവരെഴുത്ത് തുടങ്ങി

കൊല്ലത്ത് മുകേഷിന് സീറ്റില്ല; എസ്. ജയമോഹനായി സി.പി.എം ചുവരെഴുത്ത് തുടങ്ങി

നിയമസഭാ തിരഞ്ഞെടുപ്പിൽ കൊല്ലം മണ്ഡലത്തിൽ സിറ്റിങ് എം.എൽ.എ എം. മുകേഷിനെ ഒഴിവാക്കി എസ്. ജയമോഹനെ മത്സരിപ്പിക്കാൻ സി.പി.എം നീക്കം. പാർട്ടി ഔദ്യോഗിക പ്രഖ്യാപനം നടത്തുന്നതിന് മുൻപേ തന്നെ കൊല്ലം മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ ജയമോഹന് വേണ്ടിയുള്ള പ്രചാരണവും ചുവരെഴുത്തുകളും സജീവമായിക്കഴിഞ്ഞു. സി.പി.എം കൊല്ലം ജില്ലാ ആക്ടിങ് സെക്രട്ടറിയാണ് എസ്. ജയമോഹൻ.

2016-ൽ 17,611 വോട്ടുകളുടെ ഭൂരിപക്ഷമുണ്ടായിരുന്ന മുകേഷിന് 2021-ൽ അത് 2072 ആയി കുറഞ്ഞിരുന്നു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിലുണ്ടായ മുന്നേറ്റം യു.ഡി.എഫിന് വലിയ ആത്മവിശ്വാസം നൽകുന്നുണ്ട്. കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ ബിന്ദു കൃഷ്ണയ്ക്കാണ് മുൻതൂക്കം. 2006 മുതൽ എൽ.ഡി.എഫിന്റെ ഉറച്ച കോട്ടയായാണ് കൊല്ലം അറിയപ്പെടുന്നത്.

The post കൊല്ലത്ത് മുകേഷിന് സീറ്റില്ല; എസ്. ജയമോഹനായി സി.പി.എം ചുവരെഴുത്ത് തുടങ്ങി appeared first on Express Kerala.

Spread the love
Scroll to Top