“പിണറായി വിജയൻ ആരാണ്, മഹാരാജാവോ?”; ധർമ്മടത്ത് വികസനമില്ലെന്ന് രാജീവ് ചന്ദ്രശേഖർ

“പിണറായി വിജയൻ ആരാണ്, മഹാരാജാവോ?”; ധർമ്മടത്ത് വികസനമില്ലെന്ന് രാജീവ് ചന്ദ്രശേഖർ

മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധർമ്മടത്തെ സിപിഎം കോട്ട എന്ന് വിശേഷിപ്പിക്കുന്നതിനെ പരിഹസിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. കോട്ടകൾ അവകാശപ്പെടാൻ പിണറായി വിജയൻ ആരാണ് മഹാരാജാവാണോ എന്ന് അദ്ദേഹം ചോദിച്ചു. വൈക്കത്ത് നടന്ന ബിജെപി സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനങ്ങളെ വഞ്ചിക്കുന്ന മുന്നണികളെ പുറത്താക്കുന്ന കാലം വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമ്മടത്ത് ഇപ്പോഴും കുടിവെള്ളം കിട്ടാത്ത വീടുകളുണ്ടെന്നും വികസനം എത്താത്ത നാടാണ് അതെന്നും രാജീവ് ചന്ദ്രശേഖർ ആരോപിച്ചു. ധർമ്മടത്ത് നടന്ന ബിജെപി പരിപാടിയിൽ ആയിരക്കണക്കിന് ആളുകൾ പങ്കെടുത്തത് മാറ്റത്തിന്റെ സൂചനയാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. എൻഡിഎയുടെ വിജയം ഉറപ്പിക്കാനാണ് പ്രധാനമന്ത്രി തന്നെ നിയോഗിച്ചിട്ടുള്ളതെന്നും, ആ ദൗത്യം പൂർത്തിയാക്കിയ ശേഷമേ മടങ്ങുകയുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി.

The post “പിണറായി വിജയൻ ആരാണ്, മഹാരാജാവോ?”; ധർമ്മടത്ത് വികസനമില്ലെന്ന് രാജീവ് ചന്ദ്രശേഖർ appeared first on Express Kerala.

Spread the love
See also  ലെബനനിൽ ഇസ്രയേലിന്റെ രാസായുധ പ്രയോഗം; വൈറ്റ് ഫോസ്ഫറസ് ഉപയോഗിച്ചതായി റിപ്പോർട്ട്

New Report

Close