എസ്.ഐയെ സ്‌കൂട്ടറിടിച്ച് വീഴ്ത്തി; പ്രതി പിടിയിൽ

എസ്.ഐയെ സ്‌കൂട്ടറിടിച്ച് വീഴ്ത്തി; പ്രതി പിടിയിൽ

തൃശൂർ: വാഹന പരിശോധനയ്ക്കിടെ സബ് ഇൻസ്‌പെക്ടറെ സ്‌കൂട്ടറിടിച്ച് വീഴ്ത്തിയ കേസിലെ പ്രതിയെ ചേലക്കര പോലീസ് അറസ്റ്റ് ചെയ്തു. വെങ്ങാനല്ലൂർ ചോലപ്പറമ്പിൽ വിഷ്ണു (39) ആണ് പിടിയിലായത്. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, പോലീസിനെ ആക്രമിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.

കഴിഞ്ഞ ഞായറാഴ്ച ഉച്ചയോടെ വെങ്ങാനല്ലൂരിൽ വെച്ചാണ് സംഭവം നടന്നത്. ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.ഐ ജോളി സെബാസ്റ്റ്യനെ വാഹനം ഇടിച്ച് വീഴ്ത്തിയ ശേഷം നിര്‍ത്താതെ പോവുകയായിരുന്നു. പരിസരത്തെ സിസിടിവി ദൃശ്യങ്ങളും വാഹന നമ്പറും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്.

The post എസ്.ഐയെ സ്‌കൂട്ടറിടിച്ച് വീഴ്ത്തി; പ്രതി പിടിയിൽ appeared first on Express Kerala.

Spread the love
Scroll to Top