ഇരിങ്ങാലക്കുടയിൽ കാറിനുള്ളിൽ 57കാരൻ മരിച്ചനിലയിൽ; കുറിപ്പും പിസ്റ്റളും കണ്ടെത്തി.

ഇരിങ്ങാലക്കുട : കാറിനുള്ളിൽ 57കാരനെ മരിച്ച നിലയിൽ കണ്ടെത്തി. ഇരിങ്ങാലക്കുട ആസാദ് റോഡിൽ കുറ്റിക്കാടൻ വീട്ടിൽ ജോസ് (57) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആറു മാസമായി വാടകക്ക് മുല്ലക്കാടാണ് ജോസും കുടുംബവും താമസം.
ചൊവ്വാഴ്ച രാത്രി ഒമ്പത് മണിയോടെ ഗാന്ധിഗ്രാമിൽ മുല്ലക്കാട് അംഗൻവാടിക്കു സമീപം നിർത്തിയിട്ട കാറിനുള്ളിലാണ് മരിച്ച നിലയിൽ കാണപ്പെട്ടത്. കാറിനുള്ളിൽ നിന്നും പിസ്റ്റൽ പൊലീസ് കണ്ടെടുത്തു. കാറിൽ നിന്നും കുറിപ്പ് കണ്ടെത്തിയെന്നും സംഭവത്തെ കുറിച്ച് കൂടുതൽ അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് അറിയിച്ചു.

Spread the love
See also  09-03-2026 NEWS

Leave a Comment

Your email address will not be published. Required fields are marked *

New Report

Close