ഫാ ജോസ് തെക്കൻ ആൾ ഇന്ത്യ ബെസ്റ്റ് ടീച്ചർ അവാർഡ് സമ്മാനിച്ചു

ഫാ. ഡോ. ജോസ് തെക്കൻ ഓൾ ഇന്ത്യ ബെസ്റ്റ് ടീച്ചർ അവാർഡ് സമ്മാനിച്ചു

 

ഇരിങ്ങാലക്കുട : ഫാ. ഡോ. ജോസ് തെക്കൻ ഓൾ ഇന്ത്യ ബെസ്റ്റ് ടീച്ചർ അവാർഡ് കൂത്തുപറമ്പ് നിർമ്മലഗിരി കോളേജിലെ രസതന്ത്ര വിഭാഗം മേധാവിയും ഗവേഷകനുമായ ഡോ. നൈജിൽ തോമസിന് സമ്മാനിച്ചു.

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് മുൻ പ്രിൻസിപ്പൽ ആയിരുന്ന ഫാ. ഡോ. ജോസ് തെക്കൻ്റെ സ്മരണാർത്ഥം മികച്ച കോളേജ് അധ്യാപകർക്കായി ഏർപ്പെടുത്തിയ പുരസ്കാരത്തിനാണ് ഡോ. നൈജിൽ തോമസ് അർഹനായത്. 50,000 രൂപയും അവാർഡ് ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്. കോളേജ് പ്രിൻസിപ്പൽ ഫാ. ഡോ. ജോളി ആൻഡ്രൂസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ തുഞ്ചത്ത് എഴുത്തച്ചൻ മലയാളം സർവകലാശാലയുടെ വൈസ് ചാൻസലർ പ്രൊഫ. ഡോ. സി. ആർ. പ്രസാദ് പുരസ്കാരം സമ്മാനിച്ചു. ക്രൈസ്റ്റ് കോളേജ് മാനേജർ ഫാ. ജോയ് പീണിക്കപറമ്പിൽ അനുഗ്രഹ പ്രഭാഷണം നടത്തി.

Spread the love
See also  കൊടുംചൂടില്‍ ആശ്വാസമായി മഴയെത്തും; ഒപ്പം ഇടിമിന്നലും

Leave a Comment

Your email address will not be published. Required fields are marked *

New Report

Close