ബാലതാരമായി ശ്രദ്ധേയനായ ഹരിമുരളിയെ പയ്യന്നൂരിലെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. 27 വയസായിരുന്നു.പയ്യന്നൂർ അന്നൂരിലെ വീട്ടിലാണ് ഹരിമുരളിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രസികന്‍, അണ്ണന്‍ തമ്പി, മാടമ്പി തുടങ്ങിയ പതിനഞ്ചോളം സിനിമകളില്‍ ഹരിമുരളി ബാലതാരമായി അഭിനയിച്ചു. വിഎഫ്‌എക്‌സ് ആര്‍ട്ടിസ്റ്റായിരുന്നു ഹരിമുരളി. നാടക നടൻ പയ്യന്നൂർ മുരളിയുടെ മകനാണ് ഹരിമുരളി. എ എം നസീറിന്റെ സീരിയലിലൂടെ നാലര വയസിലാണ് അഭിനയരംഗത്തേക്ക് എത്തിയത്. ലാല്‍ ജോസ് സംവിധാനം ചെയ്ത രസികനിലൂടെയായിരുന്നു സിനിമയിലെ അരങ്ങേറ്റം. മാനസികപ്രശ്നങ്ങള്‍ അലട്ടിയിരുന്നതായാണ് സൂചന.



