തീരുമാനം ഹൈക്കമാൻഡിന്റേത്; സുധാകരന്റെ പോസ്റ്റിന് മറുപടിയുമായി കെപിസിസി അധ്യക്ഷൻ

തീരുമാനം ഹൈക്കമാൻഡിന്റേത്; സുധാകരന്റെ പോസ്റ്റിന് മറുപടിയുമായി കെപിസിസി അധ്യക്ഷൻ

ണ്ണൂർ നിയമസഭാ സീറ്റിലെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് കെ. സുധാകരൻ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചതോടെ കോൺഗ്രസിൽ പോര് മുറുകുന്നു. സുധാകരന്റെ ‘കണ്ണൂർ എന്റെ ഹൃദയരക്തമാണ്’ എന്ന വൈകാരികമായ ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെ, സ്ഥാനാർത്ഥിത്വത്തിൽ തീരുമാനമെടുക്കേണ്ടത് ഹൈക്കമാൻഡാണെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് വ്യക്തമാക്കി.

തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാത്ത സാഹചര്യത്തിൽ തീരുമാനമെടുക്കാൻ ഇനിയും സമയമുണ്ടെന്നും പാർട്ടിയുടെ അന്തിമ തീരുമാനം വന്നാൽ അത് അംഗീകരിക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്നും സണ്ണി ജോസഫ് ഓർമ്മിപ്പിച്ചു. സുധാകരന്റെ വീട്ടിൽ ആളുകൾ കൂടുന്നത് സാധാരണമാണെന്നും അത് സമ്മർദ്ദ തന്ത്രമായി കാണുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read:പാചകവാതക പ്രതിസന്ധിയിൽ കേന്ദ്ര സർക്കാരിനെതിരെ ടി.പി. രാമകൃഷ്ണൻ രം​ഗത്ത്

സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾക്കായി ഡൽഹിയിലെത്തിയ സുധാകരൻ, പാർട്ടിയുടെ നിലപാടിൽ പ്രതിഷേധിച്ച് പാർലമെന്റ് സമ്മേളനത്തിൽ പോലും പങ്കെടുക്കാതെ മടങ്ങിയത് വലിയ ചർച്ചയായിരുന്നു. ഇതിനിടെ, “ലീഡർ കെ. സുധാകരനെ കണ്ണൂരിൽ മത്സരിപ്പിക്കുക, ഒതുക്കാൻ നോക്കിയാൽ പ്രത്യാഘാതം ഗുരുതരമാകും” തുടങ്ങിയ വാചകങ്ങളുമായി സുധാകരന് അനുകൂലമായി കണ്ണൂരിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. എംപിമാരെ നിയമസഭയിലേക്ക് മത്സരിപ്പിക്കേണ്ടതില്ലെന്ന ഹൈക്കമാൻഡ് നയമാണ് സുധാകരന് തടസ്സമാകുന്നത്. എന്നാൽ കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റിയപ്പോൾ നൽകിയ ഉറപ്പ് പാലിക്കണമെന്ന കർശന നിലപാടിലാണ് സുധാകരൻ.

The post തീരുമാനം ഹൈക്കമാൻഡിന്റേത്; സുധാകരന്റെ പോസ്റ്റിന് മറുപടിയുമായി കെപിസിസി അധ്യക്ഷൻ appeared first on Express Kerala.

Spread the love
See also  ‘സത്യത്തിന്റെ വിജയം’! ഹൈക്കോടതി വിധിയിൽ ഗോകുലം ഗോപാലൻ

New Report

Close