പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പല തവണ ലൈംഗി പീഡനം നടത്തിയ 49 വയസ്സുകാരനെ ജീവിതാവസാനം വരെ ജീവപര്യന്തം കഠിനതടവിനും 60,000 (അറുപതിനായിരം ) രൂപ പിഴയും വിധിച്ചു. ചാവക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതിയാണ് ശിക്ഷ വിധിച്ചത്.
2019 വർഷത്തിൽ സ്കൂൾ വെക്കേഷൻ സമയത്ത് ആണ് കേസ്സിനാ സ്പദമായ സംഭവം നടന്നത്. വാടാനപ്പിള്ളി വില്ലേജ്,വാടാനപ്പിള്ളി ബീച്ച് ദേശത്ത് ഇത്തിക്കാട്ടു വീട്ടിൽ വിനോദ് എന്ന് വിളിക്കുന്ന ഉണ്ണിമോൻ ( 49 വയസ്സ്) എന്നയാളെയാണ് ചാവക്കാട് അതിവേഗ സ്പെഷ്യൽ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തി ജീവിതാവസാനം വരെ ജീവപര്യന്തം കഠിന തടവിനും 60,,000/രൂപ പിഴ അടക്കാനും വിധിച്ചത്. പിഴ അടക്കാത്ത പക്ഷം 6മാസം കൂടി അധിക തടവ് അനുഭവിക്കണം.
വാടാനപ്പിള്ളി പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ രാജി.ഒ. ജെ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി ഹാജരാക്കിയതിന്റെ അടിസ്ഥാനത്തിൽ, അന്നത്തെ ഇൻസ്പെക്ടർ ബിജു. കെ. ആർ F I R രജിസ്റ്റർ ചെയ്ത് ആദ്യാന്വേഷണം നടത്തിയ കേസിൽ ഇൻസ്‌പെക്ടർ P.R. ബിജോയ് തുടരന്വേഷണം നടത്തി അന്വേഷണം പൂർത്തിയാക്കി പ്രതിക്കെതിരെ ബഹു.കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. ASI അരുൺ കുമാർ. K കേസിന്റെ അന്വേഷണത്തിൽ അന്വേഷണ ഉദ്യോഗസ്ഥരെ അസ്സിസ്റ്റ് ചെയ്തിട്ടുള്ളതാണ്.
പ്രോസിക്യൂഷനു വേണ്ടി 17 സാക്ഷികളെ വിസ്തരിക്കുകയും 27 രേഖകളും മുതലുകളും ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സിജു മുട്ടത്ത്, അഡ്വ. നിഷ സി എന്നിവർ ഹാജരായി. വിസ്താരവേളയിൽ ലെയ്സൺ ഓഫീസർ GSCPO സിന്ധു.M. R കോടതിയിൽ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു .


