10 ലക്ഷത്തിൽ താഴെ! 2026 കിയ സോണെറ്റ് വിപണിയിൽ, എതിരാളികൾ ഞെട്ടും!

10 ലക്ഷത്തിൽ താഴെ! 2026 കിയ സോണെറ്റ് വിപണിയിൽ, എതിരാളികൾ ഞെട്ടും!

ന്ത്യൻ വിപണിയിലെ ജനപ്രിയ കോംപാക്റ്റ് എസ്‌യുവിയായ സോണറ്റിന്റെ 2026 പതിപ്പ് അവതരിപ്പിച്ച് കിയ ഇന്ത്യ. സാധാരണക്കാർക്കും താങ്ങാനാവുന്ന വിലയിൽ ഓട്ടോമാറ്റിക് ഡ്രൈവിംഗ് അനുഭവം നൽകുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ മാറ്റങ്ങൾ. 10 ലക്ഷം രൂപയിൽ താഴെ വിലയുള്ള ഡീസൽ ഓട്ടോമാറ്റിക്, ടർബോ പെട്രോൾ വകഭേദങ്ങൾ അവതരിപ്പിച്ചതാണ് ഈ അപ്‌ഡേറ്റിലെ ഏറ്റവും വലിയ ആകർഷണം.

നഗരങ്ങളിലെ ഗതാഗതക്കുരുക്കിൽ മാനുവൽ ഗിയർ മാറ്റുന്നതിലെ ബുദ്ധിമുട്ട് ഒഴിവാക്കാൻ ആഗ്രഹിക്കുന്നവർക്കായി സോണറ്റിനെ കിയ കൂടുതൽ ‘ആക്‌സസ് ചെയ്യാവുന്ന’ രീതിയിലേക്ക് മാറ്റി. 1.5 ലിറ്റർ ഡീസൽ 6-സ്പീഡ് ഓട്ടോമാറ്റിക് എൻജിൻ ഇപ്പോൾ HTE(O), HTK(O), HTK+, HTK+(O) എന്നീ ബജറ്റ് വകഭേദങ്ങളിലും ലഭ്യമാകും. കൂടാതെ, കരുത്തുറ്റ 1.0 ലിറ്റർ ടർബോ പെട്രോൾ 7-സ്പീഡ് ഡിസിടി (7DCT) ഓപ്ഷൻ HTK(O), HTK+(O) ട്രിമ്മുകളിലും കമ്പനി ഉൾപ്പെടുത്തിയിട്ടുണ്ട്.

Also Read:ലാൻഡ് ക്രൂയിസർ എഫ്‍ജെ! ഓഫ്‌റോഡ് വിപണി പിടിക്കാൻ ടൊയോട്ടയുടെ ‘ഡീസൽ’ തന്ത്രം, പക്ഷെ കാത്തിരിക്കണം

ഈ മാറ്റത്തിലൂടെ, സെഗ്‌മെന്റിൽ 10 ലക്ഷത്തിൽ താഴെ വിലയിൽ ഡീസൽ 6AT, പെട്രോൾ 7DCT സാങ്കേതികവിദ്യകൾ നൽകുന്ന ആദ്യ എസ്‌യുവിയായി കിയ സോണെറ്റ് മാറി. ഉപഭോക്താക്കളുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞാണ് ഈ നവീകരണമെന്നും കൂടുതൽ ആളുകളിലേക്ക് ഓട്ടോമാറ്റിക് വാഹനങ്ങൾ എത്തിക്കുകയാണ് ലക്ഷ്യമെന്നും കിയ ഇന്ത്യ സീനിയർ വൈസ് പ്രസിഡന്റ് അതുൽ സൂദ് വ്യക്തമാക്കി.

The post 10 ലക്ഷത്തിൽ താഴെ! 2026 കിയ സോണെറ്റ് വിപണിയിൽ, എതിരാളികൾ ഞെട്ടും! appeared first on Express Kerala.

Spread the love
See also  കെൽട്രോൺ അവധിക്കാല കമ്പ്യൂട്ടർ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു