
മഹാരാഷ്ട്രയിൽ ട്രാഫിക് പോലീസിന്റെ അനാവശ്യമായ വാഹന പരിശോധനകൾക്കും ഇ-ചലാൻ പിഴ ഈടാക്കലിനും തടയിട്ട് സർക്കാർ. കൈക്കൂലി ആവശ്യപ്പെടൽ, അധിക്ഷേപം, നിയമവിരുദ്ധമായി വാഹനം തടഞ്ഞുവയ്ക്കൽ എന്നീ പരാതികൾ വ്യാപകമായതിനെത്തുടർന്ന് നിർബന്ധിത ഇ-ചലാൻ പിരിവ് അവസാനിപ്പിക്കാൻ എ.ഡി.ജി.പി. (ട്രാഫിക്) കർശന നിർദേശം നൽകി.
ഗതാഗതമന്ത്രി പ്രതാപ് സർനായിക്കിന്റെ ഇടപെടലിനെത്തുടർന്നാണ് പുതിയ സർക്കുലർ പുറത്തിറക്കിയത്. പിഴയടയ്ക്കാൻ ഡ്രൈവർമാർ തയ്യാറാണെങ്കിൽ മാത്രം പണം സ്വീകരിക്കണമെന്നും ആരെയും നിർബന്ധിക്കരുതെന്നും നിർദേശത്തിൽ പറയുന്നു. മതിയായ കാരണമില്ലാതെ വാഹനങ്ങൾ തടയുന്നത് ഒഴിവാക്കണം. കൂടാതെ, കോടതി ഉത്തരവില്ലാതെ വാഹനങ്ങളോ രേഖകളോ പിടിച്ചെടുക്കാൻ ട്രാഫിക് ഉദ്യോഗസ്ഥർക്ക് അധികാരമില്ലെന്നും സർക്കുലർ വ്യക്തമാക്കുന്നു.
Also Read:10 ലക്ഷത്തിൽ താഴെ! 2026 കിയ സോണെറ്റ് വിപണിയിൽ, എതിരാളികൾ ഞെട്ടും!
ട്രാൻസ്‌പോർട്ട് അസോസിയേഷനുകൾ മാർച്ച് അഞ്ചിന് നടത്താനിരുന്ന പണിമുടക്ക് മുന്നറിയിപ്പിനെത്തുടർന്ന് വിളിച്ചുചേർത്ത യോഗത്തിലാണ് ഈ സുപ്രധാന തീരുമാനമുണ്ടായത്. ഗതാഗത വകുപ്പിന്റെ പ്രതിച്ഛായ മോശമാക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കടുത്ത അച്ചടക്ക നടപടി സ്വീകരിക്കുമെന്നും വാഹന ഉടമകളോട് പ്രൊഫഷണലായും മാന്യമായും പെരുമാറണമെന്നും മന്ത്രി നിർദേശിച്ചു. 2024 നവംബർ മുതൽ നിലവിലുള്ള മാർഗനിർദേശങ്ങൾ (SOP) കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ എല്ലാ യൂണിറ്റുകൾക്കും നിർദേശം നൽകിയിട്ടുണ്ട്.
NB: ഈ വാർത്തയിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (Generated by AI)
The post ട്രാഫിക് പോലീസിന്റെ ‘പിരിവ്’ ഇനി നടക്കില്ല; മഹാരാഷ്ട്രയിൽ നിർബന്ധിത ഇ-ചലാൻ നിരോധിച്ചു appeared first on Express Kerala.




