മധ്യപ്രദേശിലെ ഉജ്ജയിനിൽ വിവാഹിതയായ അയൽവാസിയുടെ അടിവസ്ത്രങ്ങൾ നിരന്തരം മോഷ്ടിച്ചിരുന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വീടിനു മുന്നിൽ അലക്കിയിടുന്ന വസ്ത്രങ്ങൾ തുടർച്ചയായി കാണാതായതോടെ വീട്ടുകാർ സിസിടിവി പരിശോധിച്ചപ്പോഴാണ് രാത്രികാലങ്ങളിൽ വസ്ത്രങ്ങൾ മോഷ്ടിക്കുന്ന യുവാവിനെ കണ്ടെത്തിയത്. തുടർന്ന് യുവതിയുടെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
ചോദ്യം ചെയ്യലിൽ യുവതിയോടുള്ള കടുത്ത പ്രണയമാണ് ഇത്തരമൊരു പ്രവർത്തിക്ക് പ്രേരിപ്പിച്ചതെന്ന് യുവാവ് പോലീസിനോട് സമ്മതിച്ചു. യുവതിയോടുള്ള ആരാധന മൂലം തന്റെ നെഞ്ചിൽ അവരുടെ പേര് ടാറ്റൂ ചെയ്തതായും യുവാവ് വെളിപ്പെടുത്തി. പ്രതിക്കെതിരെ കർശനമായ നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് യുവതിയുടെയും കുടുംബത്തിന്റെയും തീരുമാനം.
The post പ്രണയം തലയ്ക്കുപിടിച്ചു; അയൽവാസിയുടെ അടിവസ്ത്രങ്ങൾ മോഷ്ടിക്കുന്നയാൾ പിടിയിൽ appeared first on Express Kerala.




