ട്രാഫിക്ക് നിയമലംഘനങ്ങളിലെ പിഴയില്‍ 50 ശതമാനം ഇളവ് ചെയ്യാൻ തീരുമാനിച്ച് മന്ത്രിസഭായോഗം. രണ്ടാം പിണറായി സർക്കാരിന്റെ അവസാന മന്ത്രിസഭായോഗത്തിലാണ് തീർപ്പുകല്‍പ്പിക്കാനുള്ള ട്രാഫിക്ക് നിയമലംഘനങ്ങളുടെ പിഴ 50 ശതമാനമായി കുറയ്‌ക്കാൻ തീരുമാനിച്ചത്.2024 ഡിസംബർ 31 വരെ സംഭവിച്ച ട്രാഫിക് നിയമലംഘനങ്ങള്‍ക്കാണ് ഇളവ് ബാധകം.ഒരേ വാഹനങ്ങള്‍ക്ക് ഒന്നില്‍ കൂടുതല്‍ ചലാൻ ഉള്ളതും ചില നിയമലംഘനങ്ങള്‍ക്ക് ഉയർന്ന പിഴ അടയ്‌ക്കേണ്ടിവരുന്നതുമാണ് ഇ-ചലാൻ തീർപ്പാക്കുന്നതില്‍ നിന്നും വാഹന ഉടമകളെ പിന്തിരിപ്പിക്കുന്നത്. ഇ-ചെല്ലാൻ കേസുകള്‍ വർദ്ധിക്കുന്നതിനനുസരിച്ച് കോടതികളില്‍ കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണവും വലിയതോതില്‍ വർദ്ധിച്ചുവരികയാണ്. അതിനാല്‍ തീർപ്പുകല്‍പ്പിക്കാനുള്ള ഇ-ചെലാനുകള്‍ക്ക് പിഴ തുകയുടെ 50 ശതമാനം ഇളവ് പ്രഖ്യാപിക്കണമെന്ന ഗതാഗത കമ്മീഷണറുടെ ശുപാർശ അംഗീകരിച്ചാണ് തീരുമാനം. നിയമലംഘനങ്ങള്‍ക്ക് ചുമത്തിയിട്ടുള്ള പിഴ ഏപ്രില്‍ 30ന് മുൻപ് അടച്ചുതീർക്കാനെന്ന വ്യവസ്ഥയിലാണ് 50 ശതമാനം ഇളവ് അനുവദിക്കുന്നത്.



