‘മത്സരിക്കണോ എന്ന് പാർട്ടി തീരുമാനിക്കും’; പഴയകാല സഹപ്രവർത്തകന്റെ ഓർമ്മയിൽ വിതുമ്പി കെ. സുധാകരൻ

‘മത്സരിക്കണോ എന്ന് പാർട്ടി തീരുമാനിക്കും’; പഴയകാല സഹപ്രവർത്തകന്റെ ഓർമ്മയിൽ വിതുമ്പി കെ. സുധാകരൻ

രാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ തന്റെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച അന്തിമ തീരുമാനം കോൺഗ്രസ് ഹൈക്കമാൻഡും പാർട്ടിയും കൈക്കൊള്ളുമെന്ന് കെ.പി.സി.സി മുൻ പ്രസിഡന്റ് കെ. സുധാകരൻ എം.പി. കണ്ണൂരിൽ മത്സരിക്കുമെന്ന അദ്ദേഹത്തിന്റെ മുൻ പ്രസ്താവനകൾ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. എന്നാൽ, മുതിർന്ന നേതാക്കളുടെ ഇടപെടലിനെത്തുടർന്ന് പാർട്ടി തീരുമാനത്തിന് താൻ വഴങ്ങുമെന്ന നിലപാടിലാണ് സുധാകരൻ ഇപ്പോൾ. കണ്ണൂരിൽ സ്ഥാനാർത്ഥിത്വം സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം അന്തരിച്ച കോൺഗ്രസ് പ്രവർത്തകൻ കാപ്പാടൻ രമേശിന്റെ കുടുംബത്തിനായി നിർമ്മിച്ച വീടിന്റെ താക്കോൽദാന ചടങ്ങിൽ പങ്കെടുത്ത സുധാകരൻ വികാരാധീനനായി. തന്റെ ജീവൻ കാത്തുസൂക്ഷിച്ചതിൽ രമേശിനുള്ള പങ്കിനെക്കുറിച്ച് സംസാരിക്കവെ അദ്ദേഹം വിതുമ്പി. പലപ്പോഴും തന്നെ രക്ഷിച്ചത് രമേശിന്റെ കാവലായിരുന്നുവെന്നും, ജീവിതത്തിലെ പല പ്രതിസന്ധ ഘട്ടങ്ങളിലും വിവരങ്ങൾ നൽകിയും പിന്തുണച്ചും അദ്ദേഹം കൂടെയുണ്ടായിരുന്നുവെന്നും സുധാകരൻ സ്മരിച്ചു.

The post ‘മത്സരിക്കണോ എന്ന് പാർട്ടി തീരുമാനിക്കും’; പഴയകാല സഹപ്രവർത്തകന്റെ ഓർമ്മയിൽ വിതുമ്പി കെ. സുധാകരൻ appeared first on Express Kerala.

Spread the love
Scroll to Top