PUDUKAD-NEWS-PUTHUKAD-NEWS

യു.ഡി.എഫ് പ്രചാരണ ബോർഡുകൾ നീക്കി : ടി.എൻ. പ്രതാപൻ വാടാനപ്പള്ളി പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു.

വാടാനപ്പള്ളി : സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് സ്ഥാപിച്ച തൻ്റെ പ്രചാരണ ബോർഡുകൾ നീക്കം ചെയ്തെന്നാരോപിച്ച് ടി.എൻ. പ്രതാപന്റെ നേതൃത്വത്തിൽ യു.ഡി. എഫ് നേതാക്കൾ വാടാനപ്പള്ളി പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു.
ദേശീയപാതയിൽ ഫ്ലക്‌സുക ളും ബോർഡുകളും സ്ഥാപിക്കരുതെന്ന് ഹൈകോടതി നിർദേശം നൽകിയിട്ടുണ്ടെങ്കിലും ഇതിന്റെ മറവിൽ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് സ്ഥാപിച്ച യു.ഡി.എഫിന്റെ പ്രചാരണ ബോർഡു കളും നീക്കം ചെയ്യുകയായിരുന്നു. എൽ.ഡി.എഫ് താൽപര്യ ങ്ങൾക്ക് വഴങ്ങുന്ന രീതിയിലാണ് പ്രതാപന്റെ ചിത്രമുള്ള ബോർഡുകൾ മാത്രം ലക്ഷ്യമിട്ട് നീക്കം ചെയ്യാൻ ശ്രമിച്ചതെന്നാണ് ആരോപണം.
വിവരം അറിഞ്ഞതോടെ പ്രതാപൻ പ്രവർത്തകരോടൊപ്പം പഞ്ചായത്ത് ഓഫിസിലെത്തി സെക്രട്ടറിയെ ഉപരോധിക്കുക യായിരുന്നു. സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള പൊലീ സ് സംഘം പഞ്ചായത്ത് സെക്ര ട്ടറിയുമായി സംസാരിക്കുകയും സ്വകാര്യ സ്ഥലങ്ങളിൽ സ്ഥാപി ച്ചിരുന്ന ബോർഡുകളും ഫ്ലക്സു കളും നീക്കം ചെയ്ത നടപടി ശരി യല്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. അവ പഴയ സ്ഥാനങ്ങളിൽ സ്ഥാപിക്കണമെന്ന് നിർദേശിക്കുകയും ചെയ്തു.
പൊലീസിന്റെ ഇടപെടലിനു ശേഷം സെക്രട്ടറി തൊഴിലാളിക ളെ അയച്ച് നീക്കം ചെയ്ത യു.ഡി. എഫ് ഫ്ലക്‌സുകളും ബോർഡു കളും വീണ്ടും പഴയ സ്ഥാനങ്ങ ളിൽ സ്ഥാപിക്കാൻ നിർബന്ധി തനായി. ഇതോടെയാണ് ഉപരോ ധം അവസാനിപ്പിച്ചത്.
ടി.എൻ. പ്രതാപന് പുറമ യു.ഡി.എഫ് വാടാനപ്പള്ളി മണ്ഡലം ചെയർമാ ൻ അഡ്വ. എം.എ. മുസ്തഫ, മണ്ഡ ലം യു.ഡി.എഫ് കൺവീനർ സി ദ്ദീഖുൽ അക്ബർ, ഡി.സി.സി ജന റൽ സെക്രട്ടറി സി.എം. നൗഷാദ്, മഹിള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സുബൈദ മുഹമ്മദ്,
ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് ദീപൻ മാസ്റ്റർ, മുസ്ല‌ിം ലീഗ് നിയോജക മണ്ഡലം പ്രസി ഡൻ്റ് ഷരീഫ്, മത്സ്യത്തൊഴിലാ ളി കോൺഗ്രസ് ജില്ല പ്രസിഡന്റ് കെ.വി. സിജിത്ത്, മുഹമ്മദ് തമ്പാ ൻ, മുൻ മണ്ഡലം പ്രസിഡന്റ്റ് ആ ർ.ഇ. നാസർ, ശിവപ്രസാദ് എന്നിവർ ഉപരോധത്തിൽ പങ്കെടുത്തു.

Spread the love
See also  തൃശൂർ മുണ്ടത്തിക്കോട് നടന്ന വെടിക്കെട്ട്പുര ദുരന്തത്തിൽ മരിച്ചവരിൽ യുവ സിനിമാ കലാകാരനും

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top