
എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് തന്നെ അയോഗ്യനാക്കിയ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ വെള്ളാപ്പള്ളി നടേശൻ അപ്പീൽ നൽകി. തുടർച്ചയായി വാർഷിക റിട്ടേണുകൾ സമർപ്പിച്ചില്ലെന്ന കണ്ടെത്തൽ സാങ്കേതികമായി തെറ്റാണെന്നും അതിനാൽ അയോഗ്യത നിലനിൽക്കില്ലെന്നുമാണ് വെള്ളാപ്പള്ളിയുടെ പ്രധാന വാദം.
തുടർച്ചയായി മൂന്ന് വർഷം റിട്ടേൺ സമർപ്പിക്കാതിരുന്നാൽ മാത്രമേ കമ്പനി നിയമത്തിലെ സെക്ഷൻ 164(2) പ്രകാരം അയോഗ്യത ബാധകമാകൂ എന്ന് അപ്പീലിൽ ചൂണ്ടിക്കാട്ടുന്നു. നിലവിൽ സ്റ്റേ ചെയ്യപ്പെട്ട ഒരു നിയമത്തെ ആസ്പദമാക്കിയാണ് സിംഗിൾ ബെഞ്ച് ഉത്തരവിട്ടതെന്നും, കമ്പനി നിയമപ്രകാരം ആവശ്യമായ ഡിൻ (DIN) നമ്പറുകൾ ഹാജരാക്കിയിട്ടുണ്ടെന്നും അദ്ദേഹം വാദിക്കുന്നു. കൂടാതെ, കമ്പനി ഡയറക്ടർമാരെ അയോഗ്യരാക്കാൻ ദേശീയ ട്രിബ്യൂണലിന് മാത്രമാണ് അധികാരമെന്നും വെള്ളാപ്പള്ളി അപ്പീലിൽ വ്യക്തമാക്കുന്നുണ്ട്.
Also Read:മട്ടന്നൂരിൽ ദാരുണ അപകടം; ബൈക്കിൽ ബസിടിച്ച് അധ്യാപിക മരിച്ചു, ഭർത്താവിന് ഗുരുതര പരിക്ക്
കഴിഞ്ഞ ഒമ്പത് വർഷമായി വാർഷിക റിട്ടേൺ സമർപ്പിച്ചില്ലെന്ന് കണ്ടെത്തിയാണ് വെള്ളാപ്പള്ളി നടേശൻ, തുഷാർ വെള്ളാപ്പള്ളി എന്നിവരടക്കമുള്ള ബോർഡ് അംഗങ്ങളെ ഹൈക്കോടതി അയോഗ്യരാക്കിയത്. നിലവിൽ ഭരണം നടത്താൻ താൽക്കാലിക ഡയറക്ടർമാരെ നിയമിക്കാൻ സർക്കാരിന് കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.
The post അയോഗ്യതയ്ക്കെതിരെ വെള്ളാപ്പള്ളി നടേശൻ ഹൈക്കോടതിയിൽ; സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ അപ്പീൽ നൽകി appeared first on Express Kerala.




