മിസൈലുകളും ഡ്രോണുകളും കണ്ടാൽ ഇനി ‘തവക്കൽന’യിൽ അറിയിക്കാം; സൗദിയിൽ പുതിയ സുരക്ഷാ സേവനം

മിസൈലുകളും ഡ്രോണുകളും കണ്ടാൽ ഇനി ‘തവക്കൽന’യിൽ അറിയിക്കാം; സൗദിയിൽ പുതിയ സുരക്ഷാ സേവനം

സൗദി അറേബ്യയുടെ ആകാശസുരക്ഷ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി പ്രതിരോധ മന്ത്രാലയം പുതിയ ഡിജിറ്റൽ സംവിധാനം ഏർപ്പെടുത്തി. രാജ്യത്തെ ഔദ്യോഗിക ഇ-സേവന പ്ലാറ്റ്‌ഫോമായ ‘തവക്കൽന’ ആപ്പ് വഴി ഇനിമുതൽ സംശയാസ്പദമായ രീതിയിൽ കാണപ്പെടുന്ന ഡ്രോണുകൾ, മിസൈലുകൾ തുടങ്ങിയ ആകാശ ദൃശ്യങ്ങൾ പൊതുജനങ്ങൾക്ക് നേരിട്ട് റിപ്പോർട്ട് ചെയ്യാം. സ്വദേശികൾക്കും താമസക്കാർക്കും ഒരുപോലെ ഈ സേവനം ലഭ്യമാണ്.

ദേശീയ സുരക്ഷയിൽ പൊതുജന പങ്കാളിത്തം ഉറപ്പാക്കുന്ന സുപ്രധാന ചുവടുവെപ്പാണിതെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലികി വിശേഷിപ്പിച്ചു. ഏത് തരത്തിലുള്ള വ്യോമാക്രമണങ്ങളെയും ചെറുക്കാൻ സൗദി സായുധ സേന സുസജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി. അടുത്തിടെയായി സൗദി വ്യോമ പ്രതിരോധ സേന ഏകദേശം 200 ഡ്രോണുകളും 30-ലധികം മിസൈലുകളും വിജയകരമായി തടഞ്ഞിരുന്നു.

Also Read:കുട്ടികളുടെ കാര്യത്തിൽ രക്ഷിതാക്കൾ ജാഗ്രതൈ! സ്വകാര്യത ലംഘിച്ചതിന് അബുദാബിയിൽ പിതാവിന് പിഴ

നേരത്തെ ആരോഗ്യം, വിദ്യാഭ്യാസം, ഡിജിറ്റൽ തിരിച്ചറിയൽ രേഖകൾ എന്നിവയ്ക്കായി ഉപയോഗിച്ചിരുന്ന തവക്കൽന ആപ്പ്, പ്രതിരോധ മന്ത്രാലയത്തിന്റെ ഈ പുതിയ സേവനം കൂടി ഉൾപ്പെടുത്തിയതോടെ കൂടുതൽ സമഗ്രമായി മാറിയിരിക്കുകയാണ്. 1,000-ലധികം സേവനങ്ങൾ സംയോജിപ്പിച്ചിട്ടുള്ള ഈ ആപ്പ് സൗദിയിലെ ഡിജിറ്റൽ ഭരണനിർവ്വഹണത്തിന്റെ നട്ടെല്ലായിട്ടാണ് കണക്കാക്കപ്പെടുന്നത്.

The post മിസൈലുകളും ഡ്രോണുകളും കണ്ടാൽ ഇനി ‘തവക്കൽന’യിൽ അറിയിക്കാം; സൗദിയിൽ പുതിയ സുരക്ഷാ സേവനം appeared first on Express Kerala.

Spread the love
Scroll to Top