യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച് മൊബൈൽ ഫോൺ കവർന്ന കേസിൽ ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ

യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച് മൊബൈൽ ഫോൺ കവർന്ന കേസിൽ ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ

യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച് മൊബൈൽ ഫോൺ കവർന്ന കേസിൽ ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ. കണ്ണൂർ തളിപറമ്പ് സ്വദേശി മുതലിയിൽ വീട്ടിൽ അശ്വന്ത് (29)നെയാണ് കയ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തത്.

കൈപ്പമംഗലം ബോർഡിന് സമീപം ചാമക്കാല സ്വദേശി നിസാമുദ്ദീനെ (28) ഭീഷണിപ്പെടുത്തി ബൈക്കിൽ തട്ടിക്കൊണ്ടുപോവുകയായിരുന്നു.വൈകുന്നേരം നാലുമണി വരെ പ്രതിയുടെ വീട്ടിൽ തടവിൽ പാർപ്പിച്ച് ആക്രമിച്ച് പരിക്കേൽപ്പിച്ച ശേഷം നിസാമുദ്ദീന്റെ 25,000 രൂപ വിലവരുന്ന മൊബൈൽ ഫോണും കവർന്നു. ഈ കേസിലെ മറ്റ് പ്രതികളായ ഫാസിൽ (30), സാബിത്ത് (34), ഹാരിസ് (30) എന്നിവരെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

സംഭവത്തിന് ശേഷം മുങ്ങിയ അശ്വന്ത് മൊബൈൽ ഫോൺ ഉപയോഗിക്കാതെ  എറണാകുളം, കണ്ണൂർ ജില്ലകളിലെ വിവിധ ഹോട്ടലുകളിൽ പാചകക്കാരനായി ജോലി ചെയ്തുവരികയായിരുന്നു. പ്രതി വലപ്പാട് ഭാഗത്ത് എത്തുന്നുണ്ടെന്ന രഹസ്യവിവരത്തിൽ പോലീസ് സംഘം ദിവസങ്ങളോളം നടത്തിയ നിരീക്ഷണത്തിനൊടുവിലാണ്  പിടികൂടിയത്.

Spread the love
See also  ഓയില്‍ വീപ്പ റോഡിലേക്ക് മറിച്ചിട്ടു; കല്ലൂരിൽ സ്കൂട്ടർ തെന്നിമറിഞ്ഞ് യാത്രക്കാരിക്ക് പരിക്കേറ്റു

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top