PUDUKAD-NEWS-PUTHUKAD-NEWS

ഇൻസൈറ്റ് ഫോർ ഇന്നൊവേഷൻ: വൊളൻ്റിയർമാരെ ആദരിച്ചു

ഇരിങ്ങാലക്കുട : വൊളൻ്റിയർ ഡ്രിവൺ ഇന്റഗ്രേറ്റഡ് എഡ്യൂക്കേഷണൽ സപ്പോർട്ട് പ്രോഗ്രാം പദ്ധതിയുടെ ഭാഗമായി പാലക്കാട്, തൃശൂർ ജില്ലകളിലെ സ്കൂളുകളിൽ പഠന സഹായ പ്രവർത്തനങ്ങൾ നടത്തിയ വൊളൻ്റിയർമാരെ ആദരിച്ചു.

ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളെജിൽ വച്ച് നടന്ന ചടങ്ങ് നാഷണൽ സർവീസ് സ്കീം സംസ്ഥാന ഓഫീസർ ഡോ. ഡി. ദേവിപ്രിയ ഉദ്ഘാടനം ചെയ്തു.

നാഷണൽ സർവീസ് സ്കീം, ടാറ്റാ ട്രസ്റ്റ്, ഇൻസൈറ്റ് ഫോർ ഇന്നൊവേഷൻ എന്നിവരുടെ നേതൃത്വത്തിൽ പാലക്കാട്‌, തൃശൂർ ജില്ലകളിലെ വിവിധ കോളെജുകളിലെ എൻ.എസ്.എസ്. വൊളൻ്റിയർമാരും സേവനമനോഭാവമുള്ള വൊളൻ്റിയർമാരും ചേർന്ന് അഞ്ചാം ക്ലാസ് മുതൽ ഒമ്പതാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് ഇംഗ്ലീഷിന്റെയും ഗണിതശാസ്ത്രത്തിന്റെയും അടിസ്ഥാനങ്ങൾ പഠിപ്പിക്കുന്ന പ്രവർത്തനങ്ങളാണ് നടത്തിയത്.

ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളെജിൽ നടന്ന ചടങ്ങിൽ കോളെജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ബ്ലെസി അധ്യക്ഷത വഹിച്ചു.

ഇൻസൈറ്റ് ഫോർ ഇന്നോവേഷൻ സി.ഇ.ഒ.യും ഫൗണ്ടറുമായ ഹേമ ഗോപാലകൃഷ്ണൻ പദ്ധതി വിശദീകരിച്ചു.

ചടങ്ങിനോടനുബന്ധിച്ച് എൻ.എസ്.എസ്. മാസ്റ്റർ ട്രെയിനർ ബ്രഹ്മനായകം മഹാദേവൻ വിദ്യാർഥികൾക്കായി പ്രത്യേക സെഷൻ എടുത്തു.

നാഷണൽ സർവീസ് സ്കീം ഹയർ സെക്കൻഡറി ജില്ലാ കോർഡിനേറ്റർ എം.വി. പ്രതീഷ്, സെന്റ് ജോസഫ്സ് കോളെജ് എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ വീണ സാനി എന്നിവർ പ്രസംഗിച്ചു.

200ലധികം വൊളൻ്റിയർമാരാണ് ചടങ്ങിൽ പങ്കാളികളായത്.

മികച്ച സേവനം കാഴ്ചവെച്ച വൊളൻ്റിയർമാർക്കും കോളെജുകൾക്കും പ്രത്യേക പുരസ്കാരവും നൽകി.

Spread the love
See also  ക്ഷേമ പെന്‍ഷന്‍ തിങ്കളാഴ്ച മുതല്‍ വിതരണം ചെയ്യും..1070 കോടി അനുവദിച്ചു..

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top