
പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുന്നതിനിടെ യുഎഇ ലക്ഷ്യമാക്കി ഇറാൻ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തി. അബുദാബിയിലെ എണ്ണപ്പാടങ്ങൾ ലക്ഷ്യമിട്ടായിരുന്നു പ്രധാന ആക്രമണം. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി യുഎഇ വ്യോമപാത താത്കാലികമായി അടച്ചു.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി നടത്തിയ ചർച്ചയിൽ യാതൊരുവിധ കീഴടങ്ങലിനും തയ്യാറല്ലെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ വ്യക്തമാക്കി. തങ്ങൾക്കെതിരായ നീക്കങ്ങൾക്ക് അയൽരാജ്യങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങൾ വിട്ടുനൽകുന്നത് അനുവദിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഭാവിയിൽ ആക്രമണം ഉണ്ടാകില്ലെന്ന ഉറപ്പില്ലാതെ സമാധാന ചർച്ചകൾക്കില്ലെന്ന ഉറച്ച നിലപാടിലാണ് ഇറാൻ.
Also Read: ഹോർമുസ് കടലിടുക്കിൽ സൈനിക നീക്കത്തിനില്ല; ട്രംപിന്റെ പടയൊരുക്കത്തിന് യൂറോപ്പിന്റെ ‘നോ
ഇറാനൊപ്പം നിൽക്കുമെന്ന് ആവർത്തിച്ച റഷ്യ, യുദ്ധം അവസാനിപ്പിക്കാൻ എല്ലാ ശേഷിയും വിനിയോഗിക്കുമെന്ന് പ്രഖ്യാപിച്ചു. സമാധാന ചർച്ചകൾക്കായി ഈജിപ്ത് വിദേശകാര്യ മന്ത്രി ഗൾഫ് രാജ്യങ്ങളിൽ സന്ദർശനം നടത്തുകയാണ്. ഹോർമുസ് കടലിടുക്ക് അടയ്ക്കുമെന്ന ഭീഷണിക്ക് പുറമെ, അമേരിക്കൻ സൈന്യത്തിന് സൗകര്യങ്ങൾ ഒരുക്കുന്ന രാജ്യങ്ങൾക്കെതിരെ പ്രത്യാക്രമണം നടത്തുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി മുന്നറിയിപ്പ് നൽകി. മേഖലയിൽ നിന്ന് അമേരിക്കൻ കമ്പനികൾ പിൻവാങ്ങണമെന്നും ഇറാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
The post യുഎഇക്ക് നേരെ ഇറാന്റെ മിസൈൽ ആക്രമണം; വ്യോമപാത അടച്ചു appeared first on Express Kerala.




