‘സജിൻ മാഷായി’ ധ്യാൻ, മല്ലികയായി ദേവനന്ദ; ‘കല്യാണമരം’ മാർച്ച് 27-ന് തിയേറ്ററുകളിലേക്ക്!

‘സജിൻ മാഷായി’ ധ്യാൻ, മല്ലികയായി ദേവനന്ദ; ‘കല്യാണമരം’ മാർച്ച് 27-ന് തിയേറ്ററുകളിലേക്ക്!

ധ്യാൻ ശ്രീനിവാസൻ, ദേവനന്ദ ജിബിൻ, മീര വാസുദേവ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാജേഷ് അമനകര സംവിധാനം ചെയ്ത ‘കല്യാണമരം’ മാർച്ച് 27-ന് പ്രദർശനത്തിനെത്തുന്നു. ഒരു ഇടവേളയ്ക്ക് ശേഷം മീര വാസുദേവ് മലയാളത്തിലേക്ക് മടങ്ങിയെത്തുന്ന ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. മറിയം സിനിമാസിന്റെ ബാനറിൽ സജി കെ. ഏലിയാസാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

ധ്യാനിന്റെ പതിവ് സിനിമകളിൽ നിന്നും ഏറെ വ്യത്യസ്തമായ സജിൻ മാഷ് എന്ന കഥാപാത്രമാണ് ഈ ചിത്രത്തിലുള്ളതെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. മാളികപ്പുറം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ ബാലതാരം ദേവനന്ദ മല്ലിക എന്ന കഥാപാത്രമായാണ് എത്തുന്നത്. ആതിര പട്ടേൽ, പ്രശാന്ത് മുരളി, മനോജ് കെ.യു, അമൽ രാജ് ദേവ്, സഞ്ജു നൊടുകുന്നേൽ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. സന്തോഷ് വർമ്മയാണ് ഗാനങ്ങൾ രചിച്ചിരിക്കുന്നത്. വള്ളുവനാടൻ സിനിമ കമ്പനിയാണ് ചിത്രം തിയേറ്ററിലെത്തിക്കുന്നത്.

The post ‘സജിൻ മാഷായി’ ധ്യാൻ, മല്ലികയായി ദേവനന്ദ; ‘കല്യാണമരം’ മാർച്ച് 27-ന് തിയേറ്ററുകളിലേക്ക്! appeared first on Express Kerala.

Spread the love
Scroll to Top