PUDUKAD-NEWS-PUTHUKAD-NEWS

കാപ്പാ നിയമം പ്രകാരം 1 വര്‍ഷത്തേക്ക് തുറിങ്കിലടച്ചു.

തൃശൂർ ജില്ലാ കളക്ടറിന്റെ കാപ്പ 2007വകുപ്പ് 3(1), 13(2)(i) പ്രകാരം കരുതൽ തടങ്കൽ ഉത്തരവിൻെറ അടിസ്ഥാനത്തിൽ ചാവക്കാട് പാലയൂർ സ്വദേശിയായ കറുപ്പം വീട്ടിൽ ഫവാദ് (38) എന്നയാളെയാണ് തൃശൂർ സിറ്റി ജില്ലാ പോലീസ് കമ്മീഷണർ നകുൽ രാജേന്ദ്ര ദേശ് മുഖ് ഐ.പി.എസിൻെറ നിർദേശപ്രകാരം, ഗുരുവായൂർ അസിസ്റ്റൻറ് കമ്മീഷണർ സുരേഷ്.വി. യുടെ നേതൃത്വത്തിൽ ഇൻസ്പെക്ടർമാരായ രാജീവ്.എൻ.എസ്, വിമൽ.വി.വി. എന്നിവരടങ്ങിയ സംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ വര്‍ഷം 6 മാസത്തെ കാപ്പാ ശിക്ഷ അനുഭവിച്ച് ജയിൽമോചിതനായ ഫവാദ് ചാലിശ്ശേരി, കൊപ്പം എന്നീ സ്റ്റേഷനുകളിലായി കേസ്സുകളുണ്ടാക്കിയതിനാലാണ് 1 വര്‍ഷത്തെ കാപ്പാ കരുതൽ തടങ്കലിനായി ഉത്തരവിറങ്ങിയത്. തൃശൂര്‍ സിറ്റി, തൃശൂര്‍ റൂറൽ, പാലക്കാട്, മലപ്പുറം, എറണാംകുളം റൂറൽ എന്നീ ജില്ലകളിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി 50 ഓളം ക്രിമിനൽ കേസ്സുകളിലുൾപ്പെട്ട അന്തര്‍ ജില്ലാ കുറ്റവാളിയാണ് (Dossier Criminal) ഫവാദ്. ‍
തട്ടികൊണ്ട് പോകുക, പോലീസുകാരെ ആക്രമിക്കുക, മാരകമായ ആയുധം ഉപയോഗിച്ച് ആക്രമിക്കുക, ദേഹോപദ്രവം ഏൽപ്പിക്കുക, മോഷണം നടത്തുക, ഭീഷണിപ്പെടുത്തുക, വീട്ടിലേക്ക് അതിക്രമിച്ച് കയറുക, കളവ് നടത്തുക, സംഘം ചേര്‍ന്ന് ആക്രമിച്ച് പരിക്കേൽപ്പിക്കുക, ആസിഡ് സ്പ്രേ ഉപയോഗിച്ച് ഗുരുതര പരിക്കേൽപ്പിക്കുക, കവര്‍ച്ച നടത്തുക” തുടങ്ങിയ പൊതുസമാധാനത്തിനും, പൊതുസുരക്ഷക്കും ഭീഷണിയുണ്ടാക്കുന്നതായ കുറ്റകൃത്യങ്ങളിൽ നിരന്തരം ഏർപ്പെട്ട് പൊതുസമാധാനത്തിനും, പൊതുസുരക്ഷക്കും കടുത്ത ഭീഷണിയായി തീർന്നിട്ടുളള വ്യക്തിയായതിനാലുമാണ് ഫവാദിനെതിരെ ‘കുപ്രസിദ്ധ റൗഡി’ എന്ന ഗണത്തിൽ ഉൾപ്പെടുത്തി തൃശൂര്‍ ജില്ലാ മജിസ്ട്രേറ്റ് കൂടിയായ കളക്ടര്‍ ശിഖ സുരേന്ദ്രൻ.ഐ.എ.എസ്. ഉത്തരവിറക്കിയത്.
ക്രിമിനൽ കേസുകളിൽ പ്രതിയായവർക്കെതിരെ തൃശ്ശൂർ സിറ്റി കമ്മീഷണറുടെ നേതൃത്വത്തിൽ ശക്തമായ നടപടികളാണ് സ്വീകരിച്ചു വരുന്നത്. ഗുരുവായൂർ സബ് ഡിവിഷനിൽ ചാവക്കാട് പോലീസ് സ്റ്റേഷനിൽ മാത്രമായി കഴിഞ്ഞ 2 വര്‍ഷത്തിനിടയിൽ 29ാമത്തെ വ്യക്തിക്ക് എതിരെയാണ് കാപ്പാ നിയമപ്രകാരം നടപടിയെടുക്കുന്നത്.
സബ്ബ് ഇൻസ്പെക്ടര്‍ ആഷിഫ്.എ.പി., സിവിൽ പോലീസ് ഓഫീസര്‍മാരായ വിഷ്ണു, ശ്രീനാഥ്, എന്നിവരാണ് ഫവാദിനെ അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്നത്.

Spread the love
See also  22-04-2026 NEWS

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top