തൃക്കരിപ്പൂരിൽ സന്ദീപ് വാര്യർ വേണ്ട! സണ്ണി ജോസഫിന് കത്ത് നൽകി യൂത്ത് കോൺഗ്രസ്

തൃക്കരിപ്പൂരിൽ സന്ദീപ് വാര്യർ വേണ്ട! സണ്ണി ജോസഫിന് കത്ത് നൽകി യൂത്ത് കോൺഗ്രസ്

തൃക്കരിപ്പൂർ നിയമസഭാ മണ്ഡലത്തിൽ സന്ദീപ് വാര്യരെ സ്ഥാനാർത്ഥിയായി പരിഗണിക്കുന്നതിനെതിരെ കോൺഗ്രസിലും യൂത്ത് കോൺഗ്രസിലും പ്രതിഷേധം പുകയുന്നു. മണ്ഡലത്തിന് പുറത്തുനിന്നുള്ളവരെയല്ല, മറിച്ച് ജില്ലയിൽ നിന്നുള്ള നേതാക്കളെ തന്നെ സ്ഥാനാർത്ഥിയാക്കണമെന്ന ഉറച്ച നിലപാടിലാണ് യൂത്ത് കോൺഗ്രസ് തൃക്കരിപ്പൂർ മണ്ഡലം കമ്മിറ്റി. ഇക്കാര്യം ചൂണ്ടിക്കാട്ടി സണ്ണി ജോസഫിന് കമ്മിറ്റി കത്ത് നൽകി കഴിഞ്ഞു. സന്ദീപ് വാര്യറെ അടിച്ചേൽപ്പിച്ചാൽ കമ്മിറ്റി പിരിച്ചുവിട്ട് ശക്തമായി പ്രതിഷേധിക്കുമെന്ന മുന്നറിയിപ്പും അവർ നൽകിയിട്ടുണ്ട്.

യൂത്ത് കോൺഗ്രസിന് പുറമെ കാസർകോട് ഡിസിസി നേതൃത്വവും സന്ദീപിന്റെ സ്ഥാനാർത്ഥിത്വത്തിൽ കടുത്ത അതൃപ്തിയിലാണ്. ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസൽ തന്നെ നേരിട്ട് നേതൃത്വത്തെ പ്രതിഷേധം അറിയിച്ചു. ജില്ലയിലുള്ളവർക്ക് അർഹമായ പരിഗണന നൽകണമെന്നും പുറത്തുനിന്നുള്ള സ്ഥാനാർത്ഥികളെ വേണ്ടെന്നുമാണ് പ്രാദേശിക നേതൃത്വത്തിന്റെ നിലപാട്. ഇതിന്റെ ഭാഗമായി സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ വ്യാഴാഴ്ച ഡിസിസി അടിയന്തര യോഗം വിളിച്ചുചേർത്തിട്ടുണ്ട്.

Also Read: അസമിൽ കോൺഗ്രസിന് കനത്ത തിരിച്ചടി! മുതിർന്ന നേതാവ് ബിജെപിയിൽ ചേർന്നു

കഴിഞ്ഞ തവണ കേരള കോൺഗ്രസ് മത്സരിച്ച തൃക്കരിപ്പൂർ സീറ്റ്, ഇത്തവണ കാഞ്ഞങ്ങാടിന് പകരം കോൺഗ്രസ് ഏറ്റെടുത്തതാണ്. സീറ്റിനായി പി.കെ. ഫൈസലിന് പുറമെ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോമോൻ ജോസും രംഗത്തുണ്ടെന്നാണ് സൂചനകൾ. കഴിഞ്ഞ ദിവസം പുറത്തുവിട്ട 55 സ്ഥാനാർത്ഥികളുടെ പട്ടികയിൽ കാസർകോട് ജില്ലയെ പൂർണ്ണമായും ഒഴിവാക്കിയത് നേരത്തെ തന്നെ പ്രവർത്തകർക്കിടയിൽ പ്രതിഷേധത്തിന് കാരണമായിരുന്നു.

The post തൃക്കരിപ്പൂരിൽ സന്ദീപ് വാര്യർ വേണ്ട! സണ്ണി ജോസഫിന് കത്ത് നൽകി യൂത്ത് കോൺഗ്രസ് appeared first on Express Kerala.

Spread the love
Scroll to Top