കെ സുധാകരന് സീറ്റില്ല! എംപിമാർ മത്സരിക്കേണ്ടെന്ന് ഹൈക്കമാൻഡ് തീരുമാനം

കെ സുധാകരന് സീറ്റില്ല! എംപിമാർ മത്സരിക്കേണ്ടെന്ന് ഹൈക്കമാൻഡ് തീരുമാനം

രുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സിറ്റിംഗ് എംപിമാർ മത്സരിക്കേണ്ടതില്ലെന്ന എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ കർശന നിലപാടോടെ കെ. സുധാകരന് സീറ്റ് ‌നഷ്ടമായി. കണ്ണൂരിൽ മത്സരിക്കാൻ താല്പര്യം പ്രകടിപ്പിച്ചിരുന്ന സുധാകരനെ ഒഴിവാക്കി മുൻ മേയർ ടി.ഒ. മോഹനനെ പരിഗണിക്കാനാണ് പാർട്ടി നീക്കം. സമാനമായ രീതിയിൽ കോന്നിയിൽ സതീഷ് കൊച്ചുപറമ്പിൽ സ്ഥാനാർത്ഥിയായേക്കും. ഹൈക്കമാൻഡ് എടുത്ത ഈ അപ്രതീക്ഷിത തീരുമാനം സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിൽ വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്.

സ്ഥാനാർത്ഥി പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടതിൽ അതൃപ്തി പ്രകടിപ്പിച്ച കെ. സുധാകരൻ നിലവിൽ പാർട്ടി നേതൃത്വവുമായി ഇടഞ്ഞുനിൽക്കുകയാണ്. സുധാകരനെ അനുനയിപ്പിക്കാൻ മുതിർന്ന നേതാക്കൾ ശ്രമം നടത്തുന്നുണ്ടെങ്കിലും അദ്ദേഹം തന്റെ നിലപാടിൽ ഉറച്ചുനിൽക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. ആദ്യഘട്ട പട്ടിക പുറത്തുവന്നതിന് പിന്നാലെ സുധാകരൻ അനുകൂലികൾ വ്യാപക പ്രതിഷേധവുമായി രംഗത്തിറങ്ങിയത് കണ്ണൂരിലെ പാർട്ടി സംവിധാനത്തെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

The post കെ സുധാകരന് സീറ്റില്ല! എംപിമാർ മത്സരിക്കേണ്ടെന്ന് ഹൈക്കമാൻഡ് തീരുമാനം appeared first on Express Kerala.

Spread the love
Scroll to Top