കൊടുങ്ങല്ലൂർ: തിരുവഞ്ചിക്കുളം ശ്രീ മഹാദേവ ക്ഷേത്രത്തിൻ്റെ പടിഞ്ഞാറെ നടയിൽ ആരംഭിച്ച അന്നദാന പന്തലിൽ പൊതിച്ചോറ്, സംഭാരം, വൈദ്യസഹായം എന്നിവ ലഭ്യമാണ്.എ.പി.ജെ അബ്ദുൽ കലാം ശാസ്ത്ര സാങ്കേതിക സർവ്വകലാശാല മുൻ വൈസ് ചാൻസ്ലർ ഡോ.ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു.എൻ.എസ്.എസ്അഞ്ചപ്പാലം കരയോഗം സെക്രട്ടറി കൊരട്ടിയിൽ രാമചന്ദ്രൻ അധ്യക്ഷനായി മൗന യോഗി സ്വാമി ഹരിനാരായണൻ അനുഗ്രഹ പ്രഭാഷണം നടത്തി. കൊച്ചിൻ ദേവസ്വം ബോർഡ് ഡെപ്യൂട്ടി കമ്മീഷ്ണർ സുനിൽ കർത്ത വിശിഷ്ടാതിഥിയായി
സത്യധർമ്മൻ അടികൾ, മനോജ് മേനോൻ ,സുധീർ മേലേപ്പാട്ട്, കെ.മാധവൻ, പുഷ്ക്കല വേണു രാജ്, കെ ജി ശശിധരൻ, ആനന്ദൻ മൂക്കഞ്ചേരിൽ എന്നിവർ സംസാരിച്ചു.




