
കേരളം ഇപ്പോൾ ചുട്ടുപൊള്ളുകയാണ്. പുറത്തിറങ്ങിയാൽ ഉരുകിപ്പോകുന്ന അവസ്ഥ. ഈ സമയത്ത് ദാഹം മാറ്റാൻ വെറും പച്ചവെള്ളം കുടിക്കുന്നതിനേക്കാൾ ഗുണകരമാണ് പോഷകഗുണമുള്ള പഴച്ചാറുകൾ. വീട്ടിലെത്തുമ്പോൾ തളർന്നു വരുന്നവർക്ക് പെട്ടെന്ന് തയ്യാറാക്കി നൽകാൻ പറ്റിയ ഒന്നാണ് സിംഗപ്പൂർ പൈനാപ്പിൾ ജ്യൂസ്. സാധാരണ പൈനാപ്പിൾ ജ്യൂസിനേക്കാൾ രുചികരവും വ്യത്യസ്തവുമാണിത്.
സാധാരണ ജ്യൂസിൽ നിന്നും വ്യത്യസ്തമായി ഇതിൽ ചേർക്കുന്ന തേങ്ങയാണ് ഈ പാനീയത്തിന് ഒരു പ്രത്യേക ട്വിസ്റ്റ് നൽകുന്നത്. പൈനാപ്പിളിന്റെ പുളിയും തേങ്ങയുടെ പാലും ചേരുമ്പോൾ ഒരു വെറൈറ്റി ഫ്ലേവർ ലഭിക്കുന്നു.
ആവശ്യമായ ചേരുവകൾ
നന്നായി പഴുത്ത പൈനാപ്പിൾ – 1 എണ്ണം
ചിരകിയ തേങ്ങ – അര മുറി
പഞ്ചസാര – ആവശ്യത്തിന്
തണുത്ത വെള്ളം അല്ലെങ്കിൽ ഐസ് ക്യൂബ്സ്
Also Read: പഴമയുടെ സ്വാദിൽ നാടൻ അവിയൽ! റെസിപ്പി ഇതാ..
തയ്യാറാക്കുന്ന വിധം
ആദ്യം പൈനാപ്പിൾ തൊലി കളഞ്ഞ് ചെറിയ കഷണങ്ങളായി മുറിക്കുക. മിക്സിയുടെ ജാറിലേക്ക് പൈനാപ്പിൾ കഷണങ്ങളും ചിരകി വെച്ചിരിക്കുന്ന തേങ്ങയും ചേർക്കുക. ഇവ രണ്ടും കൂടി നന്നായി അടിച്ചെടുക്കുക. ഇതിലേക്ക് ആവശ്യത്തിന് തണുത്ത വെള്ളവും മധുരത്തിന് അനുസരിച്ച് പഞ്ചസാരയും ചേർത്ത് ഒരിക്കൽ കൂടി അടിക്കുക. തയ്യാറായ മിശ്രിതം നന്നായി അരിച്ചെടുക്കുക. ഗ്ലാസുകളിലേക്ക് പകർത്തി ഐസ് ക്യൂബ്സ് കൂടി ചേർത്ത് തണുപ്പോടെ കുടിക്കാം.
The post വേനൽച്ചൂടിനെ തുരത്താൻ ‘സിംഗപ്പൂർ പൈനാപ്പിൾ ജ്യൂസ്’; തേങ്ങ ചേർത്ത ഈ മാജിക് രുചി പരീക്ഷിക്കൂ! appeared first on Express Kerala.




