പൂട്ടിക്കിടന്ന തിയറ്റർ തകർത്ത് മോഷണം: പശ്ചിമ ബംഗാൾ സ്വദേശിയായ പ്രതി അറസ്റ്റിൽ

പൂട്ടിക്കിടന്ന തിയറ്റർ തകർത്ത് മോഷണം: പശ്ചിമ ബംഗാൾ സ്വദേശിയായ പ്രതി അറസ്റ്റിൽ

ചാലക്കുടി നഗരത്തിലെ പൂട്ടിക്കിടക്കുന്ന ഐനിക്കൽ തിയറ്ററിൽ അതിക്രമിച്ച് കയറി ലക്ഷക്കണക്കിന് രൂപയുടെ അലുമിനിയം സാമഗ്രികൾ മോഷ്ടിച്ച കേസിൽ പശ്ചിമ ബംഗാൾ മൂർഷിദാബാദ് സ്വദേശി മുഹമ്മദ് സലിം (44) നെ തൃശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തു. 

ചൊവ്വാഴ്ച രാവിലെ ഒൻപത് മണിയോടെയായിരുന്നു സംഭവം.  തിയറ്ററിന്റെ വാതിൽ തകർത്ത് അകത്തുകയറിയ പ്രതി, അവിടെയുണ്ടായിരുന്ന ഒന്നര ലക്ഷം രൂപയോളം വിലവരുന്ന അലുമിനിയം ഗ്ലാസ് വർക്കുകൾ നശിപ്പിച്ചു. തുടർന്ന് ഇതിലെ അലുമിനിയം ചാനലുകൾ കടത്തിക്കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലാകുന്നത്. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന് പോലീസ് പരിശോധിച്ചു വരികയാണ്.

ചാലക്കുടി പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ശശികുമാർ, എസ്.ഐമാരായ അജൽ, വസന്തകുമാർ, എ.എസ്.ഐ വിനോദ്, സി.പി.ഒ അമൽ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Spread the love
See also  മാപ്രാണം വാതിൽമാടം നിവാസികൾക്ക് പുതിയ ഭൂമിക്കുള്ള ആധാരം കൈമാറി

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top