പുതുക്കാട് എസ്.എൻ.ഡി.പി യോഗം തെക്കേ തൊറവ് ശാഖയുടെ നേതൃത്വത്തില്‍ സൗജന്യ നേത്ര പരിശോധനാ തിമിര നിർണയ ക്യാമ്പ് സംഘടിപ്പിച്ചു.ശാഖാ മന്ദിരത്തില്‍ നടത്തിയ ക്യാമ്പ് എസ്.എൻ.ഡി.പി യോഗം പുതുക്കാട് യൂണിയൻ സെക്രട്ടറി ടി.കെ.രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് രവീന്ദ്രൻ കരവട്ട് അദ്ധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജെ.ജോജു, അംഗങ്ങളായ പി.വി.ശരത്ത്, സൗമ്യ ടീച്ചർ, ശാഖാ സെക്രട്ടറി അനില്‍, പി.ആർ.വിജയകുമാർ എന്നിവർ സംസാരിച്ചു.



