ഭക്ഷണം ഇനി ‘ചുട്ടുപൊള്ളും’; സൊമാറ്റോയ്ക്ക് പിന്നാലെ പ്ലാറ്റ്‌ഫോം ഫീ കൂട്ടി സ്വിഗ്ഗിയും!

ഭക്ഷണം ഇനി ‘ചുട്ടുപൊള്ളും’; സൊമാറ്റോയ്ക്ക് പിന്നാലെ പ്ലാറ്റ്‌ഫോം ഫീ കൂട്ടി സ്വിഗ്ഗിയും!

ൺലൈൻ വഴി ഭക്ഷണം ഓർഡർ ചെയ്യുന്നവർക്ക് ഇനി അധിക ബാധ്യത. പ്രമുഖ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സൊമാറ്റോ പ്ലാറ്റ്‌ഫോം ഫീ വർദ്ധിപ്പിച്ചതിന് പിന്നാലെ സ്വിഗ്ഗിയും നിരക്കുകൾ കൂട്ടി. ഓരോ ഓർഡറിനും ഈടാക്കുന്ന ഫീസിൽ 17 ശതമാനം വർദ്ധനവാണ് സ്വിഗ്ഗി വരുത്തിയിരിക്കുന്നത്. പ്ലാറ്റ്ഫോം ഫീ 14.99 രൂപയില്‍ നിന്ന് 17.58 രൂപയായാണ് സ്വിഗ്ഗി ഉയര്‍ത്തിയത്.

2023-ൽ കേവലം 2 രൂപയിൽ തുടങ്ങിയ പ്ലാറ്റ്‌ഫോം ഫീസാണ് ഇപ്പോൾ 17 രൂപ കടന്നിരിക്കുന്നത്. കഴിഞ്ഞ ഏഴ് മാസത്തിനിടെ മാത്രം നാല് തവണയാണ് കമ്പനികൾ ഈ നിരക്ക് പുതുക്കിയത്. രണ്ട് രൂപ എന്നത് ഒരു ഉപഭോക്താവിനെ സംബന്ധിച്ച് ചെറിയ തുകയാണെങ്കിലും പ്രതിദിനം 43 മുതൽ 45 ലക്ഷം വരെ ഓർഡറുകൾ കൈകാര്യം ചെയ്യുന്ന ഈ കമ്പനികൾക്ക് ഇത് വൻ ലാഭമാണ് നൽകുന്നത്. പ്ലാറ്റ്‌ഫോം ഫീസിലൂടെ മാത്രം പ്രതിവർഷം 3,500 മുതൽ 4,000 കോടി രൂപ വരെ ഈ കമ്പനികൾ അധികമായി സമ്പാദിക്കുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

Also Read: രാജ്യത്തെ ആദ്യ ​ദയാമരണം!ഹരീഷ് റാണ മരണത്തിന് കീഴടങ്ങി

റെസ്റ്റോറന്റുകളിൽ നിന്ന് ഈടാക്കുന്ന കമ്മീഷൻ വർദ്ധിപ്പിക്കുന്നത് പ്രായോഗികമല്ലാത്തതിനാലാണ് ലാഭക്ഷമത ഉയർത്താൻ കമ്പനികൾ ഉപഭോക്താക്കളെ നേരിട്ട് ആശ്രയിക്കുന്നത്. വരും മാസങ്ങളിലും ഇത്തരം ചെറിയ വർദ്ധനവുകൾ പ്രതീക്ഷിക്കാമെന്നാണ് വിപണി വിദഗ്ധർ വിലയിരുത്തുന്നത്.

The post ഭക്ഷണം ഇനി ‘ചുട്ടുപൊള്ളും’; സൊമാറ്റോയ്ക്ക് പിന്നാലെ പ്ലാറ്റ്‌ഫോം ഫീ കൂട്ടി സ്വിഗ്ഗിയും! appeared first on Express Kerala.

Spread the love
See also  നേപ്പാളിൽ രാഷ്ട്രീയ ഭൂകമ്പം; മുൻ പ്രധാനമന്ത്രി കെ.പി. ശർമ്മ ഒലി അറസ്റ്റിൽ