
തൃശൂർ: സ്കൂളിലെ വിദ്യാർത്ഥിനികളുടെയും സഹപ്രവർത്തകരായ അധ്യാപികമാരുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് നഗ്നചിത്രങ്ങളാക്കി ഫോണിൽ സൂക്ഷിച്ച പ്രിൻസിപ്പലിനെ കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂർ വെസ്റ്റ് മങ്ങാട് സെന്റ് ജോസഫ് ആൻഡ് സെന്റ് സിറിൾസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്രിൻസിപ്പൽ ഡോ. സജു വർഗീസാണ് പോക്സോ വകുപ്പുകൾ പ്രകാരം അറസ്റ്റിലായത്.
രണ്ട് ദിവസം മുമ്പ് സ്കൂളിൽ ക്ലാസ് നടന്നു കൊണ്ടിരിക്കെ, പഠനാവശ്യങ്ങൾക്കായി അധ്യാപകൻ തന്റെ മൊബൈൽ ഫോൺ വിദ്യാർത്ഥികൾക്ക് നൽകിയിരുന്നു. ഫോൺ ഉപയോഗിക്കുന്നതിനിടെ ഗാലറി പരിശോധിച്ച വിദ്യാർത്ഥിനികളാണ് തങ്ങളുടെ സഹപാഠികളുടെയും അധ്യാപകരുടെയും മോർഫ് ചെയ്ത നിലയിലുള്ള അശ്ലീല ചിത്രങ്ങൾ കണ്ട് ഞെട്ടിയത്. വിദ്യാർത്ഥിനികൾ വിവരം ഉടൻ തന്നെ മറ്റ് അധ്യാപകരെയും സ്കൂൾ അധികൃതരെയും അറിയിച്ചു. തുടർന്ന് വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ പോക്സോ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു.
The post വിദ്യാർത്ഥിനികളുടെയും അധ്യാപികമാരുടെയും ചിത്രങ്ങൾ മോർഫ് ചെയ്തു; സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ appeared first on Express Kerala.




