
കായംകുളം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി എം. ലിജു തിരഞ്ഞെടുപ്പ് പ്രചാരണ വേദിയിൽ വിതുമ്പി. തുടർച്ചയായ പരാജയങ്ങൾ ചൂണ്ടിക്കാട്ടി എതിരാളികൾ നടത്തുന്ന പരിഹാസങ്ങൾ തന്നെ സങ്കടപ്പെടുത്തുന്നുവെന്നും ഇത്തവണ തനിക്ക് ഒരു അവസരം നൽകണമെന്നും അദ്ദേഹം വോട്ടർമാരോട് അഭ്യർത്ഥിച്ചു.
തന്റെ നാലാമത്തെ തിരഞ്ഞെടുപ്പ് പോരാട്ടമാണിതെന്ന് ലിജു ഓർമ്മിപ്പിച്ചു. മൂന്ന് തവണ പരാജയപ്പെട്ടപ്പോൾ ഉണ്ടായ മാനസിക വിഷമം അദ്ദേഹം പങ്കുവെച്ചു. എതിരാളികൾ പരാജയപ്പെട്ടവനെന്ന് ആക്ഷേപിക്കുമ്പോൾ ഹൃദയം കീറിമുറിക്കപ്പെടുന്നുണ്ട്. എങ്കിലും തോൽവികളിൽ ഞാൻ ആരെയും കുറ്റപ്പെടുത്തിയിട്ടില്ല. എനിക്ക് കൂടുതൽ മെച്ചപ്പെടാനുണ്ട് എന്നാണ് ഞാൻ കരുതാറുള്ളത്.
Also Read: ആരോപണങ്ങൾ തള്ളി; രാജീവ് ചന്ദ്രശേഖറിന്റെ പത്രിക അംഗീകരിച്ചു, നേമത്ത് പോരാട്ടം മുറുകുന്നു!
ഈ നാടിനെ സേവിക്കാൻ എനിക്കൊരു അവസരം നൽകണം. അധികാരത്തിന്റെ ശീതളച്ഛായയോ സിംഹാസനങ്ങളോ അല്ല തന്നെ നയിക്കുന്നതെന്നും, ജനങ്ങളുടെ ദുഃഖങ്ങളിൽ ഒപ്പം നിൽക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വിനീതനായി ജനങ്ങളുടെ അംഗീകാരത്തിനായി കാത്തിരിക്കുകയാണെന്നും കൂട്ടിച്ചേർത്തു.
The post തോറ്റവനെന്ന പരിഹാസം ഹൃദയം നുറുക്കുന്നു; കായംകുളത്ത് വികാരാധീനനായി എം. ലിജു appeared first on Express Kerala.



