PUDUKAD-NEWS-PUTHUKAD-NEWS

പകൽ 10 മുതൽ മൂന്നുമണിവരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കരുതെന്ന് മുന്നറിയിപ്പ്.

സംസ്ഥാനത്ത് കനത്ത ചൂട് തുടരും. ഇന്ന് 11 ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. വ്യാഴാഴ്വരെ പാലക്കാട്, കൊല്ലം ജില്ലകളിൽ താപനില 38 ഡിഗ്രി വരെയും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂർ, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 37 ഡിഗ്രിവരെയും
തിരുവനന്തപുരം, മലപ്പുറം, കാസർകോട് ജില്ലകളിൽ 36 ഡിഗ്രി വരെയും ഉയരാൻ സാദ്ധ്യതയുണ്ട്. ഇത് സാധാരണയെക്കാൾ രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ കൂടുതലാണ്.

Spread the love
See also  മഴക്കാല പൂർവ്വ ശുചീകരണം നടത്തി

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top