അയൽവാസിയുടെ വീട്ടിൽ കളിച്ചു കൊണ്ടിരുന്ന നാലു വയസുള്ള പെൺകുട്ടിയെ കയറി പിടിച്ചു മാനഭംഗപ്പെടുത്താൻ ശ്രമിച്ചുവെന്ന കുറ്റത്തിന് കൊടുങ്ങല്ലൂർ പൊലീസ് ചാർജ്ജ് ചെയ്ത കേസിലെ പ്രതിയെ കോടതി വെറുതെ വിട്ടു.
കേസിൽ പ്രതിയായ എൽതുരുത്ത് മങ്കാട്ടിൽ ഷൈൻ രാജ് എന്നയാളെ ആണ് കൊടുങ്ങല്ലൂർ അതിവേഗ പ്രത്യേക പോക്സോ സ്പെഷൽ ജഡ്ജി വി. വിനീത വെറുതെ വിട്ടത്.
കുറ്റകൃത്യം തെളിക്കാൻ ആവശ്യമായ തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷന് സാധിക്കാതെ വന്നതിനാലും പ്രതിയുടെ നിരപരാധിത്വം ബോധ്യപ്പെടുത്താൻ പ്രതിഭാഗത്തിന് സാധിച്ചതിനാലുമാണ് പ്രതിയെ വെറുതെ വിട്ടത്. പ്രതിക്കു വേണ്ടി അഡ്വ. എൻ.ബി. ശ്യാം , വിഷ്ണു വേലായുധൻ എന്നിവർ ഹാജരായി.


