കോഴിക്കോട് സൗത്തിൽ എൽഡിഎഫിന് ചിഹ്നപ്രതിസന്ധി! കമ്മീഷന്റെ പട്ടികയിൽ ‘ഗ്ലാസ്’ ഇല്ല

കോഴിക്കോട് സൗത്തിൽ എൽഡിഎഫിന് ചിഹ്നപ്രതിസന്ധി! കമ്മീഷന്റെ പട്ടികയിൽ ‘ഗ്ലാസ്’ ഇല്ല

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിന്റെ നാമനിർദേശ പത്രിക പിൻവലിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, കോഴിക്കോട് സൗത്ത് മണ്ഡലത്തിൽ എൽഡിഎഫിന് അപ്രതീക്ഷിത ചിഹ്നപ്രതിസന്ധി. ഐഎൻഎൽ നേതാവും എൽഡിഎഫ് സ്ഥാനാർത്ഥിയുമായ അഹമ്മദ് ദേവർകോവിൽ ആവശ്യപ്പെട്ട ‘ഗ്ലാസ്’ ചിഹ്നമാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പുതിയ പട്ടികയിൽ ഇല്ലാത്തത്.

2024-ലെ തെരഞ്ഞെടുപ്പ് കമ്മീഷൻ പട്ടികയിൽ ഗ്ലാസ് ചിഹ്നം ഉൾപ്പെട്ടിരുന്നുവെങ്കിലും 2025-ൽ പ്രസിദ്ധീകരിച്ച പുതുക്കിയ പട്ടികയിൽ നിന്നും ഇത് നീക്കം ചെയ്യപ്പെട്ടിരിക്കുകയാണ്. ഗ്ലാസ് ചിഹ്നം ഉറപ്പിച്ച് മണ്ഡലത്തിൽ വ്യാപകമായ പ്രചാരണം അഹമ്മദ് ദേവർകോവിൽ ഇതിനോടകം ആരംഭിച്ചിരുന്നു. എന്നാൽ ചിഹ്നത്തിന്റെ കാര്യത്തിൽ അവ്യക്തത വന്നതോടെ ഗ്ലാസ് അടയാളത്തിലുള്ള പ്രചാരണം താൽക്കാലികമായി നിർത്തിവെക്കാൻ സിപിഐഎം നേതൃത്വം നിർദേശം നൽകി.

Also Read: തോൽവി ഉറപ്പിച്ചു, ന്യായീകരണം ഇപ്പോഴേ തുടങ്ങുന്നു! കെ. മുരളീധരനെ പരിഹസിച്ച് വി.കെ. പ്രശാന്ത്

ചിഹ്നം അനുവദിക്കുന്നതില്‍ വ്യക്തത വരുത്താന്‍ ജില്ലാ വരണാധികാരി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറോട് വിശദീകരണം തേടിയിട്ടുണ്ട്.
പത്രിക പിൻവലിക്കാനുള്ള സമയം ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് അവസാനിക്കും. നിലവിൽ സൂക്ഷ്മപരിശോധനയ്ക്ക് ശേഷം സംസ്ഥാനത്താകെ 985 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. ഏപ്രിൽ ഒൻപതിനാണ് കേരളം പോളിംഗ് ബൂത്തിലേക്ക് നീങ്ങുന്നത്. മെയ് നാലിന് വോട്ടെണ്ണൽ നടക്കും.

The post കോഴിക്കോട് സൗത്തിൽ എൽഡിഎഫിന് ചിഹ്നപ്രതിസന്ധി! കമ്മീഷന്റെ പട്ടികയിൽ ‘ഗ്ലാസ്’ ഇല്ല appeared first on Express Kerala.

Spread the love
See also  സിനിമയെ വെല്ലുന്ന മോഷണനാടകം; പത്തുലക്ഷം പോയെന്ന് പരാതി, ഒടുവിൽ പണം കിട്ടിയത് വീട്ടിലെ അടുക്കളയിൽ നിന്ന്