ഫോൺ വിളിച്ചതിന് ക്രൂരമർദനം; ഭാര്യയുടെ കാലൊടിച്ചു വാരിയെല്ല് തകർത്തു, ഭർത്താവ് അറസ്റ്റിൽ

ഫോൺ വിളിച്ചതിന് ക്രൂരമർദനം; ഭാര്യയുടെ കാലൊടിച്ചു വാരിയെല്ല് തകർത്തു, ഭർത്താവ് അറസ്റ്റിൽ

കഴക്കൂട്ടം: ഉമ്മയുടെ സഹോദരിയെ ഫോണിൽ വിളിച്ചെന്ന കാരണത്താൽ ഭാര്യയെ അതിക്രൂരമായി മർദിച്ച് പരിക്കേൽപ്പിച്ച യുവാവ് അറസ്റ്റിൽ. ചെമ്പഴന്തി കീരിക്കുഴിയിൽ ജലീൽ മൻസിലിൽ ആസിഫിനെയാണ് (28) കഴക്കൂട്ടം പോലീസ് അറസ്റ്റ് ചെയ്തത്. മർദനത്തിൽ ഗുരുതരമായി പരിക്കേറ്റ ചേങ്കോട്ടുകോണം സ്വദേശിനി അറഫ നജുമുദ്ദീൻ നിലവിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

കഴിഞ്ഞ ജനുവരി 25-നായിരുന്നു ആസിഫിന്റെയും അറഫയുടെയും വിവാഹം. കഴിഞ്ഞ 17-ന് അറഫ തന്റെ ഉമ്മയുടെ സഹോദരിയെ ഫോണിൽ വിളിച്ചത് ആസിഫിനെ പ്രകോപിപ്പിച്ചു. തുടർന്ന് മുറിയിൽ വെച്ച് പ്രതി അറഫയെ അതിക്രൂരമായി മർദിക്കുകയായിരുന്നു. രണ്ട് കവിളുകളിലും പലതവണ അടിക്കുകയും വലതുകാൽമുട്ട് ചവിട്ടിയൊടിക്കുകയും ചെയ്തു. ഇതിനുപുറമെ, മേശപ്പുറത്തിരുന്ന സ്‌പ്രേ കുപ്പി ഉപയോഗിച്ച് നെഞ്ചിലും വാരിയെല്ലിലും മാരകമായി അടിച്ചതായും പരാതിയിൽ പറയുന്നു.

Also Read: വിദേശ വനിതയുടെ ബാഗിൽ നിന്ന് 1600 ഡോളർ മോഷ്ടിച്ചു; കുട്ടനാട്ടിൽ ഹൗസ് ബോട്ട് ജീവനക്കാരൻ അറസ്റ്റിൽ

മർദനമേറ്റ് വാരിയെല്ല് പൊട്ടിയ നിലയിലാണ് അറഫയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. യുവതിയുടെ വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കഴക്കൂട്ടം പോലീസ് ആസിഫിനെ കസ്റ്റഡിയിലെടുത്തു. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിയെ റിമാൻഡ് ചെയ്തു.

The post ഫോൺ വിളിച്ചതിന് ക്രൂരമർദനം; ഭാര്യയുടെ കാലൊടിച്ചു വാരിയെല്ല് തകർത്തു, ഭർത്താവ് അറസ്റ്റിൽ appeared first on Express Kerala.

Spread the love
See also  പൂരം കലക്കലിൽ ഡീൽ വ്യക്തം; സിപിഐഎം- ബിജെപി ഡീലിന്റെ പ്രഭവകേന്ദ്രം തൃശൂരെന്ന് കെ സി വേണുഗോപാല്‍