PUDUKAD-NEWS-PUTHUKAD-NEWS

കാണാതായ ഓട്ടോ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

എടമുട്ടം ഭാഗത്ത് നിന്നും കാണാതായ ഓട്ടോ ഡ്രൈവറെ  തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തളിക്കുളം സ്വദേശിയും എടമുട്ടത്ത് താമസിക്കുന്ന ആളുമായ പണിക്കവീട്ടിൽ അബ്ദുൽ മനാഫ് (52) ആണ് മരിച്ചത്. ഇന്നലെ രാവിലെ മുതലാണ് ഇദ്ദേഹത്തെ എടമുട്ടത്ത് നിന്നും കാണാതായത്, ബന്ധുക്കളും നാട്ടുകാരും ചേർന്ന് തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. ഇന്ന് രാവിലെ പോലീസിൽ പരാതി നൽകാൻ പോകുന്നതിനിടെയാണ് എടമുട്ടത്ത് സെൻ്ററിന് തെക്ക് ഭാഗത്തുള്ള ആളൊഴിഞ്ഞ പറമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വലപ്പാട് പോലീസ് എത്തി മേൽനടപടികൾ സ്വീകരിച്ചു വരുന്നു

Spread the love
See also  പിക്കപ്പ് വാനും, ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. രണ്ട് പേർക്ക് പരിക്ക്

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top