
ആലപ്പുഴ: ഇൻസ്റ്റഗ്രാമിൽ ലൈക്കുകളും ഷെയറുകളും വാരിക്കൂട്ടാൻ സെമിത്തേരിയിൽ അതിക്രമം കാണിച്ച യുവാക്കൾ ഒളിവിൽ. ആലപ്പുഴ നഗരപരിസരത്തെ പള്ളി സെമിത്തേരിയിൽ അതിക്രമിച്ചു കയറിയ നാല് യുവാക്കൾക്കെതിരെ നോർത്ത് പോലീസ് കേസെടുത്തു.
കഴിഞ്ഞദിവസം പുലർച്ചെ 2.30-ഓടെയാണ് സംഭവം നടന്നത്. സെമിത്തേരിയുടെ മതിൽ ചാടിക്കടന്ന യുവാക്കൾ കല്ലറകൾക്ക് മുകളിലിരുന്ന് ലഹരി ഉപയോഗിക്കുകയും പാട്ടുപാടി റീൽസ് ചിത്രീകരിക്കുകയുമായിരുന്നു. സെമിത്തേരിയിലെ സി.സി.ടി.വി ക്യാമറകളിൽ ദൃശ്യങ്ങൾ കൃത്യമായി പതിയുകയും പള്ളി അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, മതസ്പർധയുണ്ടാക്കാൻ ശ്രമിച്ചതടക്കമുള്ള വകുപ്പുകൾ ചേർത്ത് പോലീസ് കേസെടുക്കുകയും ചെയ്തു. നാട്ടുകാർ തിരിച്ചറിഞ്ഞതോടെ പിടിയിലാകുമെന്ന് ഭയന്ന് യുവാക്കൾ നാടുവിടുകയായിരുന്നു.
The post വൈറലാകാൻ കല്ലറയ്ക്ക് മുകളിൽ റീൽസ്; യുവാക്കൾക്കെതിരെ കേസ് appeared first on Express Kerala.



