സഹകരണ അഴിമതി ആരോപണം; രമേശ് ചെന്നിത്തലയ്ക്ക് മറുപടിയുമായി മന്ത്രി വി.എൻ. വാസവൻ

സഹകരണ അഴിമതി ആരോപണം; രമേശ് ചെന്നിത്തലയ്ക്ക് മറുപടിയുമായി മന്ത്രി വി.എൻ. വാസവൻ

ഹകരണ മേഖലയിലെ സോഫ്റ്റ്‌വെയർ കരാറുമായി ബന്ധപ്പെട്ട് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച അഴിമതി ആരോപണങ്ങൾക്ക് മറുപടിയുമായി സഹകരണ വകുപ്പ് മന്ത്രി വി.എൻ. വാസവൻ. രാഷ്ട്രീയ പകപോക്കൽ ലക്ഷ്യമിട്ടുള്ള അടിസ്ഥാനരഹിതമായ ആരോപണമാണിതെന്ന് മന്ത്രി വ്യക്തമാക്കി. പ്രാഥമിക സഹകരണ സംഘങ്ങൾക്കായി പൊതു സോഫ്റ്റ്‌വെയർ സ്ഥാപിക്കുന്നതിനുള്ള 700 കോടിയുടെ കരാറിൽ അഴിമതി നടന്നുവെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രധാന ആരോപണം.

ടാറ്റ കൺസൾട്ടൻസി സർവീസസിന് നൽകേണ്ടിയിരുന്ന 206 കോടിയുടെ കരാർ അട്ടിമറിച്ച്, സിപിഐഎം നിയന്ത്രണത്തിലുള്ള കമ്പനികൾക്ക് നൽകാൻ നീക്കം നടക്കുന്നുവെന്നും ഇതിനായി ടെണ്ടർ നിബന്ധനകളിൽ മാറ്റം വരുത്തിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സർക്കാരിന്റെ ഈ നീക്കം ‘തീവെട്ടി കൊള്ള’യാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയോടെ ഇത് വേഗത്തിൽ നടപ്പാക്കാൻ ശ്രമിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു.

Also Read: സംഘപരിവാറിന് കലയറിയില്ല! ഞെരളത്ത് ഹരിഗോവിന്ദൻ മുസ്ലിം ലീഗിൽ ചേർന്നു

എന്നാൽ, ഈ ആരോപണങ്ങൾ സാമാന്യബോധമില്ലാത്തതാണെന്ന് മന്ത്രി വി.എൻ. വാസവൻ പ്രതികരിച്ചു. സിംഗിൾ ബിഡ് ഒഴിവാക്കാനാണ് ടിസിഎസിനെ മാറ്റിയതെന്നും ഇതിനെതിരെ അവർ കോടതിയെ സമീപിച്ചെങ്കിലും തിരിച്ചടി നേരിട്ടതായും മന്ത്രി ചൂണ്ടിക്കാട്ടി. ദിനേശ് ബീഡി എന്നത് ഒരു സഹകരണ സ്ഥാപനമാണെന്നും അതിനെ അഴിമതിയുമായി ബന്ധിപ്പിക്കുന്നത് തിരഞ്ഞെടുപ്പ് പ്രചരണ തന്ത്രം മാത്രമാണെന്നും അദ്ദേഹം പരിഹസിച്ചു. രാഷ്ട്രീയമായ പകപോക്കലല്ലാതെ വസ്തുതാപരമായ യാതൊന്നും ഈ ആരോപണത്തിലില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

The post സഹകരണ അഴിമതി ആരോപണം; രമേശ് ചെന്നിത്തലയ്ക്ക് മറുപടിയുമായി മന്ത്രി വി.എൻ. വാസവൻ appeared first on Express Kerala.

Spread the love
See also  ആണവ ദുരന്തം പടിക്കൽ; ബുഷെഹർ നിലയത്തിന് നേരെയുള്ള ആക്രമണത്തിൽ മുന്നറിയിപ്പുമായി ഐഎഇഎ