
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പോരാട്ടം യുഡിഎഫും എൻഡിഎയും തമ്മിലാണെന്നും സിപിഎമ്മിന് പ്രസക്തിയില്ലെന്നും ബിജെപി നേതാവ് എ പി അബ്ദുള്ളക്കുട്ടി. മുഖ്യമന്ത്രി പിണറായി വിജയൻ പത്തുവർഷം കൊണ്ട് സിപിഎമ്മിന്റെ കഥ കഴിച്ചുവെന്നും അദ്ദേഹം പറഞ്ഞു. 16 സീറ്റുകൾ വരെ എൻഡിഎ നേടുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്ഥാനാർത്ഥി നിർണ്ണയത്തിൽ വിജയസാധ്യത മാത്രമാണ് മാനദണ്ഡമാക്കിയത്, അതുകൊണ്ടാണ് മുസ്ലിം സ്ഥാനാർത്ഥികൾ ഇല്ലാത്തതെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ജമാഅത്തെ ഇസ്ലാമിയുടെ പുതിയ കേരള അമീർ ആണെന്നും അബ്ദുള്ളക്കുട്ടി ആരോപിച്ചു. കൂടാതെ കരിപ്പൂരിലെ ഹജ്ജ് നിരക്ക് കുറയ്ക്കുന്ന കാര്യത്തിൽ കേന്ദ്രസർക്കാർ നിസ്സഹായരാണെന്നും അദ്ദേഹം പറഞ്ഞു.
The post സിപിഎമ്മിന് റോളില്ല; പോരാട്ടം യുഡിഎഫും എൻഡിഎയും തമ്മിലെന്ന് എ പി അബ്ദുള്ളക്കുട്ടി appeared first on Express Kerala.



