ഇന്റേൺഷിപ്പ് ഇനി അഞ്ചാം സെമസ്റ്ററിന് മുൻപ് മതി; നാലുവർഷ ബിരുദ കോഴ്‌സിൽ മാർഗനിർദേശങ്ങൾ പരിഷ്‌കരിച്ചു

ഇന്റേൺഷിപ്പ് ഇനി അഞ്ചാം സെമസ്റ്ററിന് മുൻപ് മതി; നാലുവർഷ ബിരുദ കോഴ്‌സിൽ മാർഗനിർദേശങ്ങൾ പരിഷ്‌കരിച്ചു

നാലുവർഷ ബിരുദ പ്രോഗ്രാമിന്റെ ഭാഗമായുള്ള ഇന്റേൺഷിപ്പ് നിബന്ധനകളിൽ സംസ്ഥാനതല മോണിറ്ററിങ് സമിതി ഇളവുകളും വ്യക്തതയും വരുത്തി. നാലാം സെമസ്റ്റർ അവധിക്കാലത്ത് തന്നെ ഇന്റേൺഷിപ്പ് പൂർത്തിയാക്കണമെന്ന മുൻ നിബന്ധന മാറ്റി, അഞ്ചാം സെമസ്റ്റർ പരീക്ഷയ്ക്ക് മുൻപായി പൂർത്തിയാക്കിയാൽ മതിയെന്ന് സമിതി ശുപാർശ ചെയ്തു. കുറഞ്ഞത് 90 മണിക്കൂർ അല്ലെങ്കിൽ 15 ദിവസം ആണ് ഇന്റേൺഷിപ്പ് കാലാവധി.

വിദ്യാർത്ഥികൾക്ക് സ്വന്തം താൽപ്പര്യപ്രകാരം മേജർ, മൈനർ അല്ലെങ്കിൽ അനുബന്ധ വിഷയങ്ങളിൽ ഇന്റേൺഷിപ്പ് തിരഞ്ഞെടുക്കാം. ഹയർ എജ്യുക്കേഷൻ കൗൺസിലിന്റെ പോർട്ടൽ വഴി ലഭ്യമായ സ്ഥാപനങ്ങൾക്ക് പുറമെ, 10 വർഷമെങ്കിലും പ്രവൃത്തിപരിചയമുള്ള സ്വകാര്യ സ്ഥാപനങ്ങളെയും ഇതിനായി ആശ്രയിക്കാം. സ്റ്റാർട്ടപ്പുകൾക്കും ഗവേഷണ ലബോറട്ടറികൾക്കും ഇളവുകൾ അനുവദിച്ചിട്ടുണ്ട്. ഇന്റേൺഷിപ്പിനായി സ്ഥാപനങ്ങൾ കണ്ടെത്താൻ പ്രയാസപ്പെടുന്ന പതിനായിരക്കണക്കിന് വിദ്യാർത്ഥികൾക്ക് പുതിയ തീരുമാനം വലിയ ആശ്വാസമാകും.

Also Read: ഡ്രിഫ്റ്റിംഗ് പഠിക്കണോ? ഒരു ലക്ഷം രൂപയ്ക്ക് ബിഎംഡബ്ല്യു ഒരുക്കുന്ന സുവർണ്ണാവസരം

കേരള സ്റ്റേറ്റ് ഹയർഎജ്യുക്കേഷൻ കൗൺസിലിന്റെ പോർട്ടലിൽ (https://internshipkerala.org/) രജിസ്റ്റർചെയ്ത സ്ഥാപനങ്ങളിലോ സംഘടനകളിലോ സ്ഥലങ്ങളിലോ ഇന്റേൺഷിപ്പ് ചെയ്യാം. സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകൾ നൽകുന്ന ഇന്റേൺഷിപ്പ് അവസരങ്ങളും ഈ പോർട്ടൽ വഴി ലഭ്യമാവും.

NB: ഈ വാർത്തയിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (Generated by AI)

The post ഇന്റേൺഷിപ്പ് ഇനി അഞ്ചാം സെമസ്റ്ററിന് മുൻപ് മതി; നാലുവർഷ ബിരുദ കോഴ്‌സിൽ മാർഗനിർദേശങ്ങൾ പരിഷ്‌കരിച്ചു appeared first on Express Kerala.

Spread the love
See also  പലിശ കുറയാൻ 2027 വരെ കാത്തിരിക്കണം; പശ്ചിമേഷ്യൻ യുദ്ധവും എണ്ണവിലയും ആർബിഐക്ക് ആശങ്ക