മയക്കുമരുന്ന് കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു

മയക്കുമരുന്ന് കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു

മയക്കുമരുന്നുകളും ലഹരിവസ്തുക്കളും വിൽപ്പന നടത്തിയ പ്രതിയെ

പിറ്റ് എൻഡിപിഎസ് നിയമ പ്രകാരം അറസ്റ്റ് ചെയ്ത് ജയിലിലടച്ചു.ഊരകം  എട്ടുമന തരിശ് സ്വദേശി പുതിയേടത്ത് വീട്ടിൽ ജിഷ്ണുവിനെയാണ് ചേർപ്പ് പോലീസ് അറസ്റ്റ് ചെയ്തത്.ഇയാളെ തിരുവനന്തപുരം സെൻട്രൽ ജയിലേക്ക് മാറ്റി.മയക്ക് മരുന്ന് ലഹരിക്കേസുകളിൽ ഒന്നിലേറെ തവണ അറസ്റ്റിലാകുന്നവരെയും ഇവരെ സാമ്പത്തികയായി സഹായിക്കുന്നവരെയും വിചാരണ കൂടാതെ ജയിലിൽ കരുതൽതടങ്കലിൽ വയ്ക്കാവുന്നതിനുള്ള നിയമമാണ് പിറ്റ് എൻഡിപിഎസ് നിയമം. ജിഷ്ണു 2016 ൽ ചേർപ്പ് പോലീസ് സ്റ്റേഷൻ പരിധിയിൽ വെച്ച് 88.5 ഗ്രാം കഞ്ചാവുമായി അറസ്റ്റിലായ കേസ്സിലും, 2025 ൽ ചേർപ്പ് പോലീസ് സ്റ്റേഷൻ പരിധിയിൽ മാരക രാസ ലഹരിയായ 11.650 ഗ്രാം മെത്താഫിറ്റമിനുമായി അറസ്റ്റിലായ കേസ്സിലും  അടക്കം രണ്ട് ക്രിമിനൽക്കേസുകളിലെ പ്രതിയാണ്.

Spread the love
See also  സൗജന്യ പള്‍സ് തെറാപ്പി ക്യാമ്പ് ആരംഭിച്ചു

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top