മുംബൈ: ദൈവമാണെന്ന് വിശ്വസിപ്പിച്ച് യുവതിയെ പീഡിപ്പിച്ച സ്വയംപ്രഖ്യാപിത ആൾദൈവം മഹാരാഷ്ട്രയിൽ അറസ്റ്റിൽ. പാൽഘർ സ്വദേശിയായ ഋഷികേശ് വൈദ്യയെ (40) ആണ് പുണെ സ്വദേശിനിയുടെ പരാതിയിൽ പോലീസ് പിടികൂടിയത്. താൻ ശിവന്റെ അവതാരമാണെന്നും യുവതി തന്റെ പാർവതിയാണെന്നും വിശ്വസിപ്പിച്ചായിരുന്നു പീഡനം.
ഫേസ്‌ബുക്ക് വഴി പരിചയപ്പെട്ട യുവതിയെ 2023 ഡിസംബറിലും പിന്നീട് കഴിഞ്ഞ മേയ് മാസത്തിലും പ്രതി പീഡിപ്പിച്ചതായാണ് പരാതി. പീഡനദൃശ്യങ്ങൾ മൊബൈലിൽ പകർത്തി ഭീഷണിപ്പെടുത്തിയതായും യുവതി ആരോപിക്കുന്നു. മറ്റൊരു പ്രമുഖ ആൾദൈവം പീഡനക്കേസിൽ അറസ്റ്റിലായ വാർത്ത കണ്ടതോടെയാണ് പരാതി നൽകാൻ യുവതി മുന്നോട്ടുവന്നതെന്ന് പോലീസ് പറഞ്ഞു.
The post ദൈവമെന്ന് വിശ്വസിപ്പിച്ച് പീഡനം; സ്വയംപ്രഖ്യാപിത ആൾദൈവം അറസ്റ്റിൽ appeared first on Express Kerala.



