
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഈ വർഷത്തെ സമ്മർ ബമ്പർ നറുക്കെടുപ്പിൽ 10 കോടി രൂപയുടെ ഒന്നാം സമ്മാനം SB 517026 എന്ന ടിക്കറ്റ് നമ്പറിന് ലഭിച്ചു. പാലക്കാട് ജില്ലയിലെ മധുസൂദനൻ എന്ന ഏജന്റ് വിറ്റ ടിക്കറ്റാണിത്. ഒന്നാം സമ്മാനം ലഭിച്ച അതേ നമ്പറിലുള്ള മറ്റ് അഞ്ച് സീരീസുകളിലെ ടിക്കറ്റുകൾക്ക് ഒരു ലക്ഷം രൂപ വീതം സമാശ്വാസ സമ്മാനവും ലഭിക്കും. ഒരു കോടി രൂപയുടെ രണ്ടാം സമ്മാനം SE 660573 എന്ന ടിക്കറ്റിനാണ്. പാലക്കാട് ജില്ലയിലെ തന്നെ ഫർസാന എന്ന ഏജന്റാണ് ഈ ടിക്കറ്റ് വിറ്റത്.
പത്ത് കോടി രൂപയുടെ ഒന്നാം സമ്മാനം ലഭിച്ച വ്യക്തിക്ക് നികുതികൾ കഴിഞ്ഞ് ലഭിക്കുന്ന തുകയെക്കുറിച്ച് വലിയ ചർച്ചകളാണ് നടക്കുന്നത്. പ്രാഥമികമായ ആദായനികുതി കഴിഞ്ഞ് ഏകദേശം 7,01,87,500 രൂപയാണ് കണക്കാക്കുന്നത്. എന്നാൽ കേന്ദ്ര സർക്കാരിന്റെ ആദായനികുതി സർചാർജ്, ഹെൽത്ത് ആൻഡ് എഡ്യൂക്കേഷൻ സെസ് എന്നിവ കൂടി കുറയ്ക്കുമ്പോൾ ഭാഗ്യശാലിക്ക് യഥാർത്ഥത്തിൽ ലഭിക്കുക 6 കോടി 30 ലക്ഷം രൂപ മാത്രമായിരിക്കും.
Also Read:കേരളത്തിൽ ഏപ്രിൽ 1 വരെ വേനൽമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്…!
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ സമ്മർ ബമ്പറിന് റെക്കോർഡ് വില്പനയാണ് രേഖപ്പെടുത്തിയത്. ആകെ അച്ചടിച്ച 42 ലക്ഷം ടിക്കറ്റുകളിൽ 41,73,410 ടിക്കറ്റുകളും വിറ്റുപോയി. കഴിഞ്ഞ വർഷം ഇത് 36 ലക്ഷം മാത്രമായിരുന്നു. 250 രൂപ വിലയുള്ള ടിക്കറ്റുകളുടെ വില്പനയിലൂടെ സർക്കാരിന് ഏകദേശം 90 കോടിയോളം രൂപയുടെ വരുമാനം ലഭിച്ചു. എന്നാൽ ഏജൻസി കമ്മീഷൻ, സമ്മാനത്തുക, അച്ചടിച്ചെലവ് തുടങ്ങിയവ കഴിഞ്ഞ് ബാക്കി തുക മാത്രമേ ഖജനാവിലേക്ക് എത്തുകയുള്ളൂ.
The post 10 കോടി അടിച്ചാൽ കയ്യിൽ കിട്ടുന്നത് എത്ര, നികുതി കഴിഞ്ഞ് സമ്മർ ബമ്പർ വിജയിക്ക് ലഭിക്കുന്ന തുക ഇങ്ങനെ appeared first on Express Kerala.



