കാപ്പ ഉത്തരവ് ലംഘിച്ച്  ജില്ലയിൽ പ്രവേശിച്ച പ്രതി അറസ്റ്റിൽ

കാപ്പ ഉത്തരവ് ലംഘിച്ച്  ജില്ലയിൽ പ്രവേശിച്ച പ്രതി അറസ്റ്റിൽ

കാപ്പ ഉത്തരവ് ലംഘിച്ച്  ജില്ലയിൽ പ്രവേശിച്ച കുപ്രസിദ്ധ ഗുണ്ടയെ ആളൂർ പോലീസ് അറസ്റ്റ് ചെയ്തു. കല്ലേറ്റുംകര  വടക്കുമുറി സ്വദേശി വടക്കേടത്ത് വീട്ടിൽ രാജു (46) നെയാണ് അറസ്റ്റ് ചെയ്തത്. 

ഒരു വർഷ കാലത്തേക്ക്  ജില്ലയിൽ പ്രവേശിക്കുന്നതിന് സഞ്ചലന നിയന്ത്രണ ഉത്തരവ് നിലനിൽക്കെ ഉത്തരവ് ലംഘിച്ച് വടക്കുമുറിയിൽ പ്രവേശിച്ചതിനെ തുടർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 

രാജു ആളൂർ, കൊടകര പോലീസ് സ്റ്റേഷൻ പരിധിയികളിലായി ഒരു വധശ്രമ കേസിലും സ്ത്രീയെ ആക്രമിച്ച് മാനഹാനി വരുത്തിയ രണ്ട് കേസ്സുകളിലും നാല് അടിപിടി കേസുകളിലും അടക്കം ഏഴ് ക്രിമിനൽ കേസുകളിലെ പ്രതിയാണ്.

Spread the love
See also  കുട്ടികൾക്ക് വിൽപ്പന നടത്താനുള്ള എം.ഡി.എം.എയുമായി ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top