PUDUKAD-NEWS-PUTHUKAD-NEWS

അതിരപ്പിള്ളിയിൽ നിന്ന് ബൈക്ക് മോഷ്ടിച്ച് കടത്തിക്കൊണ്ട് പോയ കേസ്സിലെ പ്രതികളെ മലപ്പുറം പാണ്ടിക്കാട് നിന്നും അറസ്റ്റ് ചെയ്തു.

അതിരപ്പിള്ളി : സംരോഹ റിസോർട്ടിലെ അക്കോമഡേഷൻ പാർക്കിംഗ് ഏരിയയിൽ നിർത്തിയിട്ടിരുന്ന മോട്ടോർ സൈക്കിൾ മോഷ്ടിച്ച സംഭവത്തിൽ രണ്ട് പ്രതികളെ തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം പാണ്ടിക്കാട് മൂരിപ്പാടം കുന്നുമ്മേൽ നൗഷാദ് – 19, വെള്ളുവങ്ങാട് വാളാനി ഒടുമിലാശ്ശേരി മുഹമ്മദ് അൻഷിഫ് (19) എന്നിവരാണ് പിടിയിലായത്. മലപ്പുറം പാണ്ടിക്കാട് നിന്നുമാണ് പ്രതികളെ പിടികൂടിയത്.
എറണാകുളം കറുകുറ്റി മാളിയേക്കൽ ഡേവിസിന്റെ ഉടമസ്ഥതയിലുള്ള 30,000 രൂപ വിലവരുന്ന യൂണികോൺ മോട്ടോർ സൈക്കിളാണ് കണ്ണംക്കുഴിയിലുള്ള റിസോർട്ട് പരിസരത്ത് നിന്നും പ്രതികൾ മോഷ്ടിച്ചത്. അറസ്റ്റ് ചെയ്ത നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻറ് ചെയ്തു.
മുഹമ്മദ് അൻഷിഫ് മേലത്തൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ഒരു പോക്സോ കേസ്സിലെ പ്രതിയാണ്. അതിരപ്പള്ളി പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ മനേഷ് കെ പി, ജി എസ് ഐ ഹാരിസ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ മനോജ്‌, പോൾസൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Spread the love
See also  നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ നിയമപ്രകാരം നാടുകടത്തി

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top