PUDUKAD-NEWS-PUTHUKAD-NEWS

“പ്രധാനമന്ത്രി എത്തുന്നത് എന്നോടും പാർട്ടിയോടുമുള്ള വിശ്വാസം കൊണ്ട്; തൃശൂരിൽ വിജയ സാധ്യത കൂടും’; പത്മജ വേണുഗോപാൽ

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വരവ് തൃശൂരിൽ വിജയം ഉറപ്പിച്ചെന്ന് എൻഡിഎ സ്ഥാനാർഥി പത്മജ വേണുഗോപാൽ ട്വന്റിഫോറിനോട്. പ്രധാനമന്ത്രിക്ക് തന്നോടുള്ള വിശ്വാസം കാരണമാണ് തൃശൂരിലേക്ക് വരുന്നതെന്നും പത്മജ പറഞ്ഞു. കെ.മുരളീധരൻ മന്ത്രിയാകുമെന്ന കെ.സി വേണുഗോപാലിന്റെ പരാമർശത്തോട്, മുരളീധരനെ തോൽപ്പിക്കാതെ ഇരുന്നാൽ മതിയെന്നായിരുന്നു പത്മജാ വേണുഗോപാലിന്റെ പ്രതികരണം.

പ്രധാനമന്ത്രിയോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ലെന്ന് പത്മജ പറഞ്ഞു.തൃശൂരിലെ സാധാരണക്കാരായ ജനങ്ങൾ, പ്രത്യേകിച്ച് സ്ത്രീകളായിരിക്കും അദ്ദേഹത്തിന്റെ വരവിൽ ഏറ്റവും സന്തോഷിക്കുകയെന്നും പത്മജ പറഞ്ഞു. പ്രധാനമന്ത്രി വരുമ്പോൾ വിജയ സാധ്യത കൂടുമെന്നും അവർ വ്യക്തമാക്കി. തൃശൂരിൽ ബിജെപി വോട്ടുകൾ കുറഞ്ഞിട്ടില്ല. കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് ഒന്നും നഷ്ടമായിട്ടില്ല – അവർ വ്യക്തമാക്കി.

കെ.മുരളീധരൻ മന്ത്രിയാകുമെന്ന കെ.സി വേണുഗോപാലിന്റെ വാഗ്ദ‌ാനത്തിലും പത്മജ വേണുഗോപാൽ പ്രതികരിച്ചു, അവസാനം ചവിട്ടി പുറത്താക്കാതിരുന്നാൽ മതി. മന്ത്രി ആക്കിയില്ലേലും മുരളീധരനെ തോൽപ്പിക്കാതെ ഇരുന്നാൽ മതി. കാലു മാറാൻ ഇത്രയും പറ്റുന്ന പാർട്ടി വേറെയില്ല. സ്വന്തം മുഖ്യമന്ത്രി ക്യാൻഡിഡേറ്റിനെ തീരുമാനിക്കാൻ കഴിയാത്ത പാർട്ടിയാണ്. പിന്നെ എങ്ങനെ കേരളത്തെ ഒന്നിച്ചു കൊണ്ട് പോകും. കോൺഗ്രസ് നൂറു സീറ്റ് അവകാശ വാദത്തിൽ നിന്നും പിന്നോട്ട് പോയല്ലോ. കെ.സുധാകരനെ വേദനിപ്പിച്ചതിനടക്കം പറയേണ്ടി വരും പത്മജ പറഞ്ഞു.

Spread the love
See also  കെ-റെയിലിന് അന്ത്യം; സില്‍വര്‍ ലൈൻ റദ്ദാക്കി, 3000 ഏക്കര്‍ ഭൂമിയുടെ കുരുക്കഴിഞ്ഞു, മഞ്ഞക്കുറ്റികള്‍ നീക്കാൻ നിര്‍ദേശം

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top